Select Your Language

Notifications

webdunia
webdunia
webdunia
webdunia

'എന്റെ സുഹൃത്തുമായി അയാള്‍ ഇപ്പോള്‍ പ്രണയത്തിലാണ്, അയാളെ വിശ്വസിച്ചതാണ്‌ എനിക്ക് പറ്റിയ തെറ്റ്'; പ്രണയം തകര്‍ന്നതിനെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകളുമായി ആര്യ ബഡായി

താനുമായുള്ള റിലേഷന്‍ഷിപ്പിനെ കുറിച്ച് ബിഗ് ബോസില്‍ പറയുമോ എന്ന് ചോദിച്ചു. സാഹചര്യം വന്നാല്‍ പറയും എന്ന് ഞാന്‍ പറഞ്ഞു

Arya Babu about relationship and break up
, ചൊവ്വ, 27 സെപ്‌റ്റംബര്‍ 2022 (15:36 IST)
മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയും അവതാരകയുമാണ് ആര്യ ബാബു. ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവ് എന്ന ഷോയിലൂടെയാണ് ആര്യ ജനകീയ താരമായത്. അതിനുശേഷം ആര്യ ബഡായി എന്നാണ് താരം അറിയപ്പെടുന്നത്. വിവാഹ മോചിതയായ ശേഷം തന്റെ ജീവിതത്തിലേക്ക് എത്തിയ പ്രണയത്തെ കുറിച്ച് ബിഗ് ബോസ് ഷോയില്‍ മത്സരാര്‍ത്ഥിയായി എത്തിയ സമയത്ത് ആര്യ തുറന്നുപറഞ്ഞിട്ടുണ്ട്. ജാന്‍ എന്ന പേരിലാണ് ആര്യ തന്റെ കാമുകനെ ബിഗ് ബോസ് ഷോയില്‍ പരിചയപ്പെടുത്തിയത്. എന്നാല്‍ യഥാര്‍ഥ പേര് വെളിപ്പെടുത്തിയില്ല. ബിഗ് ബോസ് കഴിഞ്ഞ ശേഷം ജാനുമായുള്ള പ്രണയബന്ധം അവസാനിപ്പിച്ചെന്നും ഏറെ വിഷമത്തോടെ ആര്യ അറിയിച്ചിരുന്നു. ഇപ്പോള്‍ ഇതാ ആ ബന്ധത്തെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തുകയാണ് താരം. നടി ഫറ ഷിബ്ലയുമായി നടത്തിയ അഭിമുഖത്തിലാണ് ആര്യയുടെ വെളിപ്പെടുത്തല്‍. 
 
ജാനിനെ വിശ്വസിച്ചതാണ് തനിക്ക് പറ്റിയ തെറ്റെന്ന് ആര്യ പറയുന്നു. അയാളെ വിശ്വാസമുള്ളതുകൊണ്ട് ബിഗ് ബോസ് പോലൊരു വലിയ ഷോയില്‍ വന്ന് അയാളെ കുറിച്ച് സംസാരിച്ചത്. ഒരുമിച്ച് ജീവിക്കുമെന്ന തോന്നല്‍ ഉണ്ടായിരുന്നു. ബിഗ് ബോസില്‍ പോകാന്‍ നിര്‍ബന്ധിച്ചത് ജാന്‍ ആണ്. എയര്‍പോര്‍ട്ട് വരെ കൊണ്ടുവിട്ടതും ജാന്‍ തന്നെയാണ്. അന്ന് എയര്‍പോര്‍ട്ടില്‍ വെച്ച് ജാന്‍ പറഞ്ഞ ഒരു കാര്യത്തിന്റെ അര്‍ത്ഥം പിന്നീടാണ് തനിക്ക് മനസ്സിലായതെന്നും ആര്യ പറഞ്ഞു. 
 
താനുമായുള്ള റിലേഷന്‍ഷിപ്പിനെ കുറിച്ച് ബിഗ് ബോസില്‍ പറയുമോ എന്ന് ചോദിച്ചു. സാഹചര്യം വന്നാല്‍ പറയും എന്ന് ഞാന്‍ പറഞ്ഞു. പറയുന്നതിനു മുന്‍പ് നന്നായി ചിന്തിക്കണം എന്നാണ് അയാള്‍ അന്ന് എന്നോട് പറഞ്ഞത്. അപ്പോള്‍ തന്നെ എന്നെ ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ അയാള്‍ തുടങ്ങിയിരുന്നു. പിന്നീടാണ് ഞാനത് തിരിച്ചറിഞ്ഞത്. മാത്രമല്ല തന്റെ പേര് ബിഗ് ബോസിലൂടെ വെളിപ്പെടുത്തരുതെന്നും പറഞ്ഞിരുന്നു. 
 
അയാള്‍ അത്രമാത്രം സ്മാര്‍ട്ടായി എന്നെ പറ്റിച്ചു. അയാള്‍ക്ക് ഇതൊരു പുതിയ കാര്യമല്ല. അയാള്‍ വര്‍ഷങ്ങളായി ഇത് ചെയ്തു വരുന്നു. അയാളെ വിശ്വസിക്കരുതെന്ന് പലരും എന്നോട് പറഞ്ഞിട്ടും ഞാന്‍ അതൊന്നും കാര്യമായി എടുത്തില്ല. അയാള്‍ ചെയ്തത് ഇമോഷണ്‍ അബ്യൂസാണ്. ഞാന്‍ ഡിപ്രഷനിലായിരുന്നു. പാനിക്ക് അറ്റാക്ക് വരെ വന്നിരുന്നു. അന്ന് ഞാന്‍ കരുതിയത് ഹാര്‍ട്ട് അറ്റാക്കാണെന്നാണ്. അയാള്‍ ഇടയ്ക്കിടെ ഹോപ്പ് തന്നിരുന്നു. കമ്മിറ്റഡാകാന്‍ പറ്റില്ലെന്ന് അയാള്‍ എന്നോട് പറഞ്ഞു. അയാള്‍ക്ക് വേറൊരു ഐഡിയയും ചിന്തയുമാണ്. ഇപ്പോള്‍ അയാള്‍ തന്റെ സുഹൃത്തുമായി പ്രണയത്തിലാണെന്നും ആര്യ കൂട്ടിച്ചേര്‍ത്തു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആശാ പരേഖിന് ദാദാ സാഹിബ് ഫാൽക്കെ പുരസ്ക്കാരം