Webdunia - Bharat's app for daily news and videos

Install App

രണ്ടാം വിവാഹത്തെ കുറിച്ചുള്ള ചോദ്യം; ആര്യയ്ക്ക് പറയാനുള്ളത്

സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനിടെയാണ് ഒരു ആരാധിക 'ചേച്ചിക്ക് നല്ല ഒരാളെ വിവാഹം ചെയ്തൂടെ' എന്ന ചോദ്യവുമായി എത്തിയത്

രേണുക വേണു
വ്യാഴം, 21 മാര്‍ച്ച് 2024 (13:49 IST)
ബഡായി ബംഗ്ലാവിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് ആര്യ ബാബു. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ് മലയാളം ഷോയില്‍ മത്സരാര്‍ഥിയായി എത്തിയതോടെയാണ് ആര്യയുടെ വ്യക്തി ജീവിതത്തെ കുറിച്ചുള്ള വിശേഷങ്ങള്‍ ആരാധകര്‍ അറിഞ്ഞു തുടങ്ങിയത്. വിവാഹ മോചിതയായ ആര്യക്ക് അതിനുശേഷം മറ്റൊരു പ്രണയം ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് അതും പരാജയപ്പെട്ടു. ഇപ്പോള്‍ ഇതാ തന്റെ രണ്ടാം വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ചിരിക്കുകയാണ് താരം. 
 
സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനിടെയാണ് ഒരു ആരാധിക 'ചേച്ചിക്ക് നല്ല ഒരാളെ വിവാഹം ചെയ്തൂടെ' എന്ന ചോദ്യവുമായി എത്തിയത്. അതിന് ആര്യ കൃത്യമായ മറുപടി നല്‍കി. 'ഞാന്‍ എന്തിന് വിവാഹിതയാകണം..? ഞാന്‍ തനിയെ എല്ലാം ഗംഭീരമായി ചെയ്യുന്നുണ്ടല്ലോ' എന്നാണ് മറുപടിയായി ആര്യ പറഞ്ഞത്. തന്റെ ജീവത്തില്‍ തനിക്ക് ഏറെ പ്രിയപ്പെട്ട വ്യക്തി മകളാണെന്നും ആര്യ പറയുന്നുണ്ട്.
 
രോഹിത് സുശീലന്‍ ആണ് ആര്യയുടെ ആദ്യത്തെ ജീവിതപങ്കാളി. ഖുശി എന്നാണ് ആര്യയുടെ മകളുടെ പേര്. മകള്‍ ഇപ്പോള്‍ ആര്യക്കൊപ്പമാണ്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Shafi Parambil and Rahul Mamkootathil: 'ഷോ കുറയ്ക്കണം, മോശമായി'; രാഹുലിനെയും ഷാഫിയെയും ഒറ്റപ്പെടുത്തി കോണ്‍ഗ്രസ്, സതീശനു അതൃപ്തി

ഇസ്രായേലിനെ സഹായിക്കരുത്, അമേരിക്കയ്ക്ക് ഇറാന്റെ മുന്നറിയിപ്പ്, ആക്രമണം തുടര്‍ന്നാല്‍ ടെഹ്‌റാന്‍ കത്തിക്കുമെന്ന് ഇസ്രായേല്‍

Wan Hai 503: ശ്രദ്ധിക്കുക: വാന്‍ ഹായ് 503 കപ്പലില്‍ നിന്നു വീണ കണ്ടെയ്‌നറുകള്‍ തീരത്തേക്ക്, ജാഗ്രത

ഇസ്രയേലിനെ സഹായിച്ചാല്‍ തിരിച്ചടി നേരിടേണ്ടി വരും: അമേരിക്കയ്ക്കും ഫ്രാന്‍സിനും മുന്നറിയിപ്പ് നല്‍കി ഇറാന്‍

പഹല്‍ഗാം ആക്രമണത്തെ അപലപിച്ചില്ലെന്ന് എംവി ഗോവിന്ദന്റെ ആരോപണം; നിയമനടപടിക്കൊരുങ്ങി ജമാ അത്തെ ഇസ്ലാമി

അടുത്ത ലേഖനം
Show comments