Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രേമലുവിനെ പ്രശംസിച്ച് ശിവകാര്‍ത്തികേയന്‍,ശ്യാം മോഹന് ലഭിച്ച പേഴ്‌സണല്‍ മെസ്സേജ്

Personal message received by Sivakarthikeyan and Shyam Mohan praising Premalu

കെ ആര്‍ അനൂപ്

, വ്യാഴം, 21 മാര്‍ച്ച് 2024 (11:35 IST)
പ്രേമലു സിനിമയെ അഭിനന്ദിച്ച് ശിവകാര്‍ത്തികേയന്‍.നടന്‍ ശ്യാം മോഹന്റെ പ്രകടനത്തെ ശിവകാര്‍ത്തികേയന്‍ പ്രശംസിച്ചു.
തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ് പ്രേമലു. ബ്ലോക്ക്ബസ്റ്ററായി മാറിയ ഗിരീഷ് എ ഡി ചിത്രം തമിഴ്,തെലുങ്ക് നാടുകളിലും വിജയം ആവര്‍ത്തിച്ചു.റൊമാന്റിക് കോമഡി ചിത്രത്തില്‍ നസ്ലെന്‍ കെ ഗഫൂറും മമിതാ ബൈജുവും പ്രധാന വേഷങ്ങളില്‍ എത്തിയത്.
 
ശ്യാം മോഹന്‍ എം, മീനാക്ഷി രവീന്ദ്രന്‍, അഖില ഭാര്‍ഗവന്‍, അല്‍ത്താഫ് സലിം, മാത്യു തോമസ്, സംഗീത പ്രതാപ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സിനിമയുടെ ഒടിടി സ്ട്രീമിംഗ് അവകാശം ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറാണ് സ്വന്തമാക്കിയിരിക്കുന്നത്.മാര്‍ച്ച് 29 ന് സിനിമ ഒ.ടി.ടിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. ഏപ്രില്‍ വരെയെങ്കിലും പ്രേമലു തിയറ്ററുകളില്‍ ഉണ്ടാകും. അതുകഴിഞ്ഞ് മുന്നോട്ടു പോകാനും സാധ്യത ഏറെയാണ്.
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആന്റണി വര്‍ഗീസ് തെലുങ്കിലേക്ക്,രാം ചരണിന്റെ ആര്‍സി 16 ഒരുങ്ങുന്നു, വന്‍ താരനിര