Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘ഞാൻ ഒരു ക്രിമിനലാണ്, എന്നെ അങ്ങനെ കണ്ടാൽ മതി’- സൂപ്പർതാരത്തിന്റെ മറുപടി അതായിരുന്നുവെന്ന് ആശ ശരത്

ആശ ശരത്
, തിങ്കള്‍, 3 ഡിസം‌ബര്‍ 2018 (11:01 IST)
സീരിയലിൽ നിന്നും സിനിമാ രംഗത്തേക്ക് കടന്ന് വന്ന നടിയാണ് ആശ ശരത്. ദൃശ്യം എന്ന സിനിമയിലെ പോലീസ് ഓഫീസറുടെ വേഷം ആശയ്ക്ക് നിരവധി ഓഫറുകൾ ലഭിക്കാൻ കാരണമായി. ദൃശ്യത്തിന്റെ തമിഴ് റീമേക്കിൽ കമല്ഹാസനൊപ്പം അഭിനയിച്ചതിനെ പറ്റി പങ്കു വയ്ക്കുകയാണ് ആശ .
 
ആദ്യ സീനില്‍ത്തന്നെ കമല്‍ഹസനെ ഡാ എന്ന് വിളിക്കണമായിരുന്നു. എത്ര ശ്രമിച്ചിട്ടും തനിക്കതിന് കഴിയുന്നില്ലെന്ന് താരം ഓര്‍ത്തെടുക്കുന്നു. എങ്ങനെ അദ്ദേഹത്തെ ഡാ എന്ന് വിളിക്കുമെന്നറിയാതെ നില്‍ക്കുകയായിരുന്നു. മലയാളത്തിലാണ് അദ്ദേഹം സംസാരിക്കാറുള്ളത്. ആശ ഒരു പോലീസാണെന്നും തന്റെ മുന്നില്‍ നില്‍ക്കുന്നത് ഒരു ക്രിമിനലാണെന്നും ധൈര്യമായി ഡാ എന്ന് വിളിച്ചോയെന്ന് പറഞ്ഞപ്പോഴാണ് തനിക്ക് ധൈര്യം ലഭിച്ചത്. 
 
മോഹൻലാൽ നായകനായ ഡ്രാമയിലാണ് ആശ ശരത് അവസാനമായി അഭിനയിച്ചത്. ചിത്രം വിചാരിച്ചത്രെ ഹിറ്റായിരുന്നില്ല. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എം‌ടിയുടെ കേസിനു സ്റ്റേ! എം ടിയെ തോൽ‌പ്പിച്ച് ശ്രീകുമാർ മേനോൻ മുന്നോട്ട്, അന്തിമ വിജയം ആർക്ക്?