'അമ്മ' മാഫിയസംഘം, നടിമാർ എടുത്തത് ചരിത്രപരമായ തീരുമാനം: ആഷിക് അബു
നടിമാർ എടുത്തത് ചരിത്രപരമായ തീരുമാനം: ആഷിക് അബു
Publish Date: Wed, 27 Jun 2018 (14:11 IST)
Updated Date: Wed, 27 Jun 2018 (14:17 IST)
താരസംഘടനയായ 'അമ്മ' വെറുമൊരു സംഘടനയല്ല 'മാഫിയാസംഘ' മാണെന്ന് സംവിധായകന്‍ ആഷിക് അബു. ക്രിമിനല്‍ സ്വഭാവമുള്ള മാഫിയ സംഘമായി അമ്മയുടെ നേതൃത്വം മാറി, ഒപ്പമുള്ള സ്ത്രീകളെ അപമാനിക്കുകയാണ് അമ്മ ചെയ്യുന്നതെന്നും ആഷിക് അബു പറഞ്ഞു.
"ചില ആളുകൾക്ക് അവരവരുടെ കാര്യങ്ങള്‍ക്കു വേണ്ടി രൂപീകരിച്ചിട്ടുള്ള ക്ലബ് ആണ് അമ്മ. ഇക്കൂട്ടത്തില്‍ ആക്രമിക്കപ്പെട്ട ഒരു പെണ്‍കുട്ടിയുണ്ട്. എന്നിട്ടാണ് ഈ പറയുന്ന ആളുകള്‍ വൃത്തികെട്ട തീരുമാനത്തിലൂടെ കുറ്റാരോപിതനെ തെരഞ്ഞെടുക്കുന്നത്.
ഇപ്പോള്‍ രാജിവെച്ച നടിമാര്‍ എടുത്തത് ചരിത്രപരമായ തീരുമാനമാണ്. ഇവര്‍ ഇത് കുറച്ചുകൂടി നേരത്തെ എടുക്കേണ്ടതായിരുന്നു" എന്നും ആഷിക് അബു പറഞ്ഞു.