പുതിയ ചിത്രവുമായി ഉണ്ണി ആർ

വെള്ളി, 7 ജൂണ്‍ 2019 (11:38 IST)
വൈറസിനു ശേഷം ആഷിഖ് അബു സംവിധാനം ചെയ്യുന്നത് ഉണ്ണി ആറിന്റെ തിരക്കഥയിലായിരിക്കും. ചിത്രത്തിൽ നായക വേഷം കൈകാര്യം ചെയ്യുന്നത് സൗബിൻ ഷാഹിറായിരിക്കും. അടുത്തിടെ ഒരു അഭിമുഖത്തിലാണ് ആഷിഖ് അബു തന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ചത്. 
 
ഉണ്ണി ആറിന്റെ തിരക്കഥയിൽ ആദ്യമായാട്ടായിരിക്കും ആഷിഖ് അബു ഒരു ചിത്രം സംവിധാനം ചെയ്യുന്നത്. ഉണ്ണി ആറിന്റെ തിരക്കഥയിൽ കോട്ടയം കുർബാന അണിയറയിലുണ്ട്. അതേസമയം, ഉണ്ണി ആർ - ലാൽ ജോസ് കൂട്ടുകെട്ടിലുള്ള ഒരു ഭയങ്കര കാമുകൻ അണിയറയിലുണ്ട്. 
 
ദുൽഖർ സൽമാൻ നായകനാകുന്ന ഒരു ഭയങ്കര കാമുകന്റെ ചിത്രീകരണം ഇനിയും തുടങ്ങിയിട്ടില്ല. ദുൽഖറിന്റെ തിരക്കിനെ തുടർന്ന് സിനിമ അനിശ്ചിതത്തിലാണ്. അതിനാൽ, ഈ സിനിമയ്ക്ക് മുൻപ് ആഷിഖ് അബുവുമായിട്ടുള്ള ചിത്രം സംഭവിക്കും.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം മോഹന്‍ലാലിന് ഇഷ്ടപ്പെട്ട അഞ്ച് മമ്മൂട്ടി ചിത്രങ്ങള്‍ ഇതാ...