Select Your Language

Notifications

webdunia
webdunia
webdunia
webdunia

10 വര്‍ഷമായി പ്രണയത്തിലായിരുന്നു,കീര്‍ത്തിയുടെ നമ്പര്‍ സംഘടിപ്പിച്ചത് സിനിമ സ്‌റ്റൈലില്‍,ലവ് അറ്റ് ഫസ്റ്റ് ആയിരുന്നുവെന്ന് അശോക് സെല്‍വന്‍

Keerthi Pandian Ashok Selvan Ashok Selvan wedding Keerthi Pandian wedding Ashok Selvan love story Kirti Pandey love story actress Keerthi Pandian

കെ ആര്‍ അനൂപ്

, വെള്ളി, 29 സെപ്‌റ്റംബര്‍ 2023 (11:03 IST)
തമിഴ് സിനിമയിലെ യുവതാരങ്ങളായ അശോക് സെല്‍വനും കീര്‍ത്തി പാണ്ഡ്യനും 10 വര്‍ഷമായി പ്രണയത്തിലായിരുന്നു. എന്നാല്‍ പലരും കരുതിയത് രണ്ടാളും ഒന്നിച്ച് അഭിനയിച്ച് റിലീസിന് ഒരുങ്ങുന്ന ബ്ലൂ സ്റ്റാര്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍വെച്ചാകും പ്രണയത്തില്‍ ആയത് എന്നാണ്. വിവാഹശേഷം നല്‍കിയ അഭിമുഖത്തിനിടെ ഇതിനെക്കുറിച്ച് ഇരുവരും മനസ്സ് തുറന്നു.
 
 2013ല്‍ ദീപാവലി ആഘോഷത്തിന്റെ ഭാഗമായി കീര്‍ത്തിയുടെ വീട്ടിലെത്തിയതായിരുന്നു അശോക് സെല്‍വന്‍. സാരിയുടുത്ത് മുല്ലപ്പൂ ചൂടി കീര്‍ത്തിയോട് ആദ്യ കാഴ്ചയില്‍ തന്നെ അശോകന് പ്രണയം തോന്നി. അതുതന്നെ ലവ് അറ്റ് ഫസ്റ്റ്. ഒരു സ്പാര്‍ക്ക് ഉള്ളില്‍ വീണത് പോലെ തോന്നിയെന്നാണ് അശോക് സെല്‍വന്‍ പറഞ്ഞത്. അന്നുമുതല്‍ കീര്‍ത്തിയെ ശ്രദ്ധിക്കാന്‍ തുടങ്ങിയെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു. കീര്‍ത്തിയുടെ നമ്പര്‍ സംഘടിപ്പിച്ചതും സിനിമ സ്‌റ്റൈലില്‍.
 
എന്റെ ഫോണ്‍ കാണുന്നില്ല ഒരു മിസ്‌കോള്‍ അടിക്കാമോ എന്ന് ചോദിച്ച് കീര്‍ത്തിയുടെ അടുത്തേക്ക് അശോക് സെല്‍വന്‍ ചെന്നു. കീര്‍ത്തിയോട് ഫോണ്‍ വാങ്ങി തന്റെ നമ്പര്‍ ഡയല്‍ ചെയ്ത് ഒരു മിസ്‌കോള്‍ ചെയ്തു. ഫോണ്‍ തിരികെ നല്‍കുമ്പോള്‍ ഇതാണ് തന്റെ നമ്പര്‍ എന്ന് അശോക് സെല്‍വന്‍ പറഞ്ഞു. സാധാരണഗതിയില്‍ തന്റെ സ്വകാര്യതയിലേക്ക് ആരെങ്കിലും ഇതുപോലെ ഇടിച്ചു കയറിയാല്‍ തനിക്ക് ദേഷ്യം വരാറുണ്ടെന്നും എന്നാല്‍ അന്ന് എന്തുകൊണ്ടോ അശോകിനോട് ദേഷ്യപ്പെട്ടില്ലെന്നും കീര്‍ത്തി പറയുന്നു.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദിലീപിന്റെ ഗൃഹസന്ദര്‍ശനം, ഫാന്‍സ് സ്റ്റേറ്റ് കമ്മിറ്റി ചെയര്‍മാനും കുടുംബവും ഹാപ്പി