Select Your Language

Notifications

webdunia
webdunia
webdunia
webdunia

മകള്‍ തോളൊപ്പമായി, അവള്‍ പെട്ടെന്ന് വളര്‍ന്നു, ഒമ്പതാം പിറന്നാള്‍ ആഘോഷിക്കാന്‍ നടി അശ്വതിയും കുടുംബവും

മകള്‍ തോളൊപ്പമായി, അവള്‍ പെട്ടെന്ന് വളര്‍ന്നു, ഒമ്പതാം പിറന്നാള്‍ ആഘോഷിക്കാന്‍ നടി അശ്വതിയും കുടുംബവും

കെ ആര്‍ അനൂപ്

, ബുധന്‍, 10 ഓഗസ്റ്റ് 2022 (09:05 IST)
ജനപ്രിയ പരമ്പര ചക്കപ്പഴത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് അശ്വതി ശ്രീകാന്ത്. അവതരകയായി തുടങ്ങിയ താരം അഭിനയത്തിലും മികവ് തെളിയിച്ചിരിക്കുകയാണ്. രണ്ട് പെണ്‍കുട്ടികളുടെ അമ്മയാണ് അശ്വതി.
മൂത്ത മകള്‍ പത്മയുടെ ഒമ്പതാം പിറന്നാള്‍ ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് നടി. അവള്‍ പെട്ടെന്ന് വളര്‍ന്നെന്നും തന്റെ തോളില്‍ കിടന്ന് ചിണുങ്ങിയ പെണ്ണ് തോളൊപ്പമായെന്നുമാണ് അശ്വതി പറയുന്നത്.
2021 ജനുവരിയിലായിരുന്നു നടി രണ്ടാമതും അമ്മയായത്. കമല എന്നാണ് രണ്ടാമത് കുട്ടിയുടെ പേര്.പെണ്‍കുഞ്ഞ് ജനിച്ച സന്തോഷം തീരും മുമ്പേ മികച്ച നടിക്കുള്ള ടെലിവിഷന്‍ അവാര്‍ഡും അശ്വതിയെ തേടിയെത്തിയിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദിലീപ് ആരാധകരുടെ കാത്തിരിപ്പ് അവസാനിക്കുന്നു, ഒടുവില്‍ നടന്റെ പുതിയ ചിത്രം തിയേറ്ററുകളിലേക്ക്