Select Your Language

Notifications

webdunia
webdunia
webdunia
Friday, 18 April 2025
webdunia

വയര്‍ മറച്ചുപിടിക്കാന്‍ ബുദ്ധിമുട്ടി താരം; കത്രീന കൈഫ് ഗര്‍ഭിണിയാണോ എന്ന് പാപ്പരാസികള്‍ !

വിവാഹശേഷം പൊതു വേദികളില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു കത്രീന

Katrina Kaif Pregnancy
, തിങ്കള്‍, 8 ഓഗസ്റ്റ് 2022 (20:32 IST)
ബോളിവുഡില്‍ ഏറെ ആരാധകരുള്ള താരദമ്പതികളാണ് കത്രീന കൈഫും വിക്കി കൗശലും. ഈയടുത്തായിരുന്നു ഇരുവരുടേയും വിവാഹം. ഇരുവരും തമ്മിലുള്ള പ്രണയ വിവാഹം ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരുന്നു. സമീപകാലത്ത് ബോളിവുഡ് കണ്ട ആഡംബര വിവാഹമായിരുന്നു ഇരുവരുടേതും. 
 
വിവാഹശേഷം പൊതു വേദികളില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു കത്രീന. ഇതിനിടെ കത്രീന ഗര്‍ഭിണിയാണെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. എയര്‍പോര്‍ട്ടില്‍ നിന്നുള്ള കത്രീനയുടെ ചിത്രങ്ങളും വീഡിയോയുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. കത്രീനയ്‌ക്കൊപ്പം വിക്കിയേയും വീഡിയോയില്‍ കാണാം. 
 
കത്രീനയുടെ വസ്ത്രങ്ങള്‍ കണ്ട് താരം ഗര്‍ഭിണിയാണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. വളരെ ലൂസായ വസ്ത്രമാണ് താരം ധരിച്ചിരിക്കുന്നത്. തന്റെ വയര്‍ മറച്ചുപിടിക്കാന്‍ കത്രീന ഏറെ പാടുപെടുന്നതും വീഡിയോയില്‍ കാണാം. കത്രീന ഗര്‍ഭിണിയാണെന്ന് നേരത്തെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. തന്റെ പ്രഗ്നന്‍സിയെ കുറിച്ച് കത്രീന ഇതുവരെ ഔദ്യോഗികമായി ഒന്നും പുറത്തുവിട്ടിട്ടില്ല. മുംബൈ എയര്‍പോര്‍ട്ടില്‍ നിന്നുള്ള ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Janaki sudheer lesbian movie: ബിഗ് ബോസ് താരം ജാനകി സുധീറിൻ്റെ ലെസ്ബിയൻ പ്രണയസിനിമ ഹോളിവൂണ്ട് ഓഗസ്റ്റ് 12ന്, ട്രെയ്‌ലർ പുറത്ത്