Webdunia - Bharat's app for daily news and videos

Install App

'ഞങ്ങള്‍ ഇപ്പോഴും പ്രേമിക്കുകയല്ലേടാ'; ആ ഫോട്ടോകളെ കുറിച്ച് മമ്മൂട്ടി പറഞ്ഞത്...

നിഹാരിക കെ.എസ്
തിങ്കള്‍, 13 ജനുവരി 2025 (09:15 IST)
തനിക്ക് എപ്പോഴും പ്രചോദനം നല്‍കുന്ന താരമാണ് മമ്മൂട്ടി എന്ന് നടന്‍ ആസിഫ് അലി പല തവണ തുറന്നു പറഞ്ഞിട്ടുണ്ട്. മമ്മൂട്ടി കുടുംബത്തിന് നല്‍കുന്ന പ്രധാന്യത്തെ കുറിച്ച് പറഞ്ഞാണ് ആസിഫ് അലി സംസാരിച്ചത്. അദ്ദേഹത്തിന്റെ കൂടെയുള്ള ഒരു യാത്രക്കിടെ ഫോണിലെ ചിത്രങ്ങള്‍ കാണിച്ചു തന്നു. സുല്‍ഫത്തയുടെ ചിത്രങ്ങളായിരുന്നു കൂടുതലും. അതിനെ കുറിച്ച് ചോദിച്ചപ്പോള്‍ താരം നല്‍കിയ മറുപടിയെ കുറിച്ചാണ് ആസിഫ് അലി പറയുന്നത്.
 
'മ്മൂക്കയുടെ അടുത്ത് ഓരോ തവണ സംസാരിക്കുമ്പോഴും പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ കഴിയും. പുള്ളിയുമായി സമയം ചിലവഴിക്കാന്‍ എനിക്ക് ഒരുപാട് ഇഷ്ടമാണ്. മമ്മൂക്കയുടെ കൂടെ യാത്ര ചെയ്യുന്നതും നല്ലൊരു അനുഭവമാണ്. ഒരിക്കല്‍ അദ്ദേഹത്തിന്റെ കൂടെയുള്ള യാത്രയ്ക്കിടെ ഫോണിലെ ചിത്രങ്ങള്‍ കാണിച്ചു തന്നു. അതില്‍ കൂടുതലും കുടുംബത്തിന്റെ കൂടെയുള്ള ചിത്രങ്ങളായിരുന്നു.”
 
കുടുംബത്തിന് അത്രയും പ്രാധാന്യം മമ്മൂക്ക കൊടുക്കുന്നുണ്ട്. അതില്‍തന്നെ സുല്‍ഫത്തയുടെ കൂടെയുള്ള ചിത്രങ്ങളായിരുന്നു കൂടുതലും. അവര്‍ രണ്ടുപേരും മാത്രമുള്ളതും സുല്‍ഫത്തയുടെ മമ്മൂക്ക എടുത്ത ഫോട്ടോയുമായിരുന്നു ഗാലറിയില്‍ കൂടുതലും. ഇതിനെ കുറിച്ച് ചോദിച്ചപ്പോള്‍ ‘ഞങ്ങള്‍ ഇപ്പോഴും പ്രേമിക്കുകയല്ലേടാ’ എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്ന് ഞാന്‍ മമ്മൂക്കയോട് ചോദിച്ചപ്പോള്‍ ‘ഞങ്ങള്‍ അങ്ങനെയാടോ, ഞങ്ങളിപ്പോഴും പ്രേമിക്കുകയല്ലേടാ’ എന്നായിരുന്നു പുള്ളിയുടെ മറുപടി” എന്നാണ് ആസിഫ് അലി പറയുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പീച്ചി ഡാമില്‍ വീണ വിദ്യാര്‍ഥിനി മരിച്ചു; മൂന്ന് പേര്‍ ആശുപത്രിയില്‍

മുംബൈ പോലീസ് ചമഞ്ഞ് വെർച്വൽ തട്ടിപ്പ്: കർണാടക സ്വദേശി പിടിയിൽ

സംസ്ഥാന കായിക വകുപ്പിന് കീഴിലെ സ്പോർട്സ് സ്കൂളുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 42 ലക്ഷം തട്ടിയ പ്രതികൾ പിടിയിൽ

പത്തനംതിട്ട പീഡനക്കേസ്: ഇന്ന് അറസ്റ്റിലായവരില്‍ 3 പേര്‍ പ്രായപൂര്‍ത്തിയാകാത്തവര്‍, അന്വേഷണത്തിന് ഡിഐജി അജിത ബീഗത്തിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേകസംഘം

അടുത്ത ലേഖനം
Show comments