Select Your Language

Notifications

webdunia
webdunia
webdunia
webdunia

100 കോടി തള്ള് ഇത്തവണ നനഞ്ഞ പടക്കം പോലെയായി; ഗെയിം ചേഞ്ചര്‍ നാണക്കേടിലേക്ക്

100 കോടി തള്ള് ഇത്തവണ നനഞ്ഞ പടക്കം പോലെയായി; ഗെയിം ചേഞ്ചര്‍ നാണക്കേടിലേക്ക്

നിഹാരിക കെ.എസ്

, ശനി, 11 ജനുവരി 2025 (15:07 IST)
ശങ്കര്‍ ചിത്രം ‘ഗെയിം ചേഞ്ചര്‍’ 186 കോടി രൂപ ഓപ്പണിങ് ദിന കളക്ഷന്‍ നേടിയെന്ന അണിയറപ്രവര്‍ത്തകരുടെ വാദം വെറും തള്ളാണെന്ന് പരിഹാസം. ഫിലിം ട്രേഡ് അനലിസ്റ്റുകള്‍ ആണ് യഥാർത്ഥ കണക്ക് പുറത്തുവിട്ടിരിക്കുന്നത്. രാം ചരണ്‍ നായകനായി എത്തിയ ചിത്രം ആദ്യ ദിനം 100 കോടിക്ക് അടുത്ത് പോലും കളക്ഷന്‍ നേടിയിട്ടില്ല. എന്നാല്‍ 186 കോടി നേടിയെന്ന വ്യാജ കണക്ക് അണിയറപ്രവര്‍ത്തകര്‍ പ്രചരിപ്പിക്കുകയായിരുന്നു. ഇതിനെതിരെയാണ് ഫിലിം ട്രേഡ് അനലിസ്റ്റുകള്‍ രംഗത്ത് വന്നിരിക്കുന്നത്.
 
യഥാര്‍ത്ഥത്തില്‍ 86 കോടി രൂപ മാത്രമാണ് ചിത്രം നേടിയ കളക്ഷന്‍.കോടികളുടെ തള്ളുകള്‍ സിനിമാ ഇന്‍ഡസ്ട്രിക്ക് തന്നെ വിനയായി തീരും എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്. സിനിമയുടെ പോസിറ്റിവ് റിപ്പോര്‍ട്ടുകള്‍ക്ക് വേണ്ടി കളക്ഷന്‍ ഉയര്‍ത്തി കാട്ടി എന്നാണ് പ്രധാന വിമര്‍ശനം. അല്ലു അര്‍ജുന്‍ ചിത്രം ‘പുഷ്പ 2’വിന് ആദ്യദിനം ലഭിച്ച ആഗോള കലക്ഷന്‍ 294 കോടിയായിരുന്നു. ഒരു ഇന്ത്യന്‍ സിനിമയ്ക്കു ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ കൂടിയായിരുന്നു ഇത്.
 
പുഷ്പ 2വിനൊപ്പം എത്താനുള്ള അണിയറപ്രവര്‍ത്തകരുടെ വാശിയാണ് ഈ കള്ളക്കണക്കുകള്‍ക്ക് കാരണമെന്നാണ് വിമര്‍ശകര്‍ പറയുന്നത്. അതേസമയം, ആദ്യ ദിനം തന്നെ മോശം പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ക്ലീഷേ കഥയാണ് ചിത്രത്തിന്റെത് എന്നാണ് പ്രേക്ഷകര്‍ പറയുന്നത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നടന്‍മാര്‍ക്ക് കെട്ടിപ്പിടിത്തം, അല്ലാത്തവരെ 'കോവിഡ്' എന്ന് പറഞ്ഞ് ഒഴിവാക്കുന്നു; നിത്യ മേനോന് വിമർശനം (വീഡിയോ)