Webdunia - Bharat's app for daily news and videos

Install App

ഒറ്റയ്ക്ക് വഴി വെട്ടി വന്നവൻ എന്ന ലേബലിൽ അറിയപ്പെടാൻ ആ​ഗ്രഹിക്കുന്നില്ല: ആസിഫ് അലി

നിഹാരിക കെ.എസ്
വെള്ളി, 9 മെയ് 2025 (13:25 IST)
'ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ' എന്ന ലേബലിൽ അറിയപ്പെടാൻ തനിക്ക് ആഗ്രഹമില്ലെന്ന് നടൻ ആസിഫ് അലി. നമ്മുടെ എല്ലാവരുടെയും വളർച്ചയുടെ പല ഘട്ടങ്ങളിലും ചുറ്റുമുള്ളവരുടെ പിന്തുണയും സ്നേഹവും ലഭിച്ചിട്ടുണ്ടാകുമെന്നിരിക്കെ അത്തരത്തിൽ പ്രയോഗങ്ങൾക്ക് പ്രസക്തിയില്ലെന്ന് നടൻ പറഞ്ഞു. പുതിയ ചിത്രമായ സർക്കീട്ടിൻറെ പ്രമോഷന്റെ ഭാഗമായി ഒരു സ്കൂളിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ആസിഫ് അലി.
 
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവൻ എന്ന പ്രയോഗത്തിന് ഒരു വിലയുമില്ല. നമ്മൾ എല്ലാവരും ഇന്ന് നിൽക്കുന്ന സ്റ്റേജിൽ എത്താനുള്ള കാരണം നമ്മുടെ ചുറ്റും ഉള്ളവരും നമ്മളെ സ്നേഹിച്ചവരും നമ്മളെ പിന്തുണച്ചവരുമാണ്. അപ്പോൾ ഒരുപാട് പേരുടെ, ഞാൻ ചെറുപ്പത്തിൽ കണ്ട എൻറെ സുഹൃത്തുക്കൾ മുതൽ എൻറെ മാതാപിതാക്കൾ മുതൽ എൻറെ അധ്യാപകർ മുതൽ.. നിങ്ങൾ കാണിക്കുന്ന ഈ സ്നേഹത്തിന് അർഹനായി ഞാൻ ഇവിടെ നിൽക്കുന്നതിൽ അവരുടെ എല്ലാവരുടെയും പിന്തുണയുണ്ട്. അതുകൊണ്ട് ഒരിക്കലും ഒറ്റയ്ക്ക് വഴി വെട്ടി വന്നവൻ എന്നുള്ള ഒരു ലേബലിൽ അറിയപ്പെടാൻ ഞാൻ ആ​ഗ്രഹിക്കുന്നില്ല,' ആസിഫ് അലി പറഞ്ഞു.
 
അതേസമയം സർക്കീട്ട് മികച്ച പ്രതികരണമാണ് തിയേറ്ററുകളിൽ നേടുന്നത്. 'ആയിരത്തൊന്നു നുണകൾ' എന്ന ചിത്രത്തിന് ശേഷം താമർ ഒരുക്കുന്ന ചിത്രമാണ് സർക്കീട്ട്. താമർ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്. ദിവ്യ പ്രഭ, ദീപക് പറമ്പോൽ, രമ്യ സുരേഷ്, പ്രശാന്ത് അലക്‌സാണ്ടർ, സ്വാതിദാസ് പ്രഭു, ഗോപൻ അടാട്ട്, സിൻസ് ഷാൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ. സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

നെഞ്ചില്‍ ഗൈഡ് വയര്‍ മറന്നുവച്ചു; തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ഡോക്ടറിനെതിരെ കേസെടുത്തു

കഴുത്ത് ഉടലില്‍ നിന്ന് വേര്‍പെട്ടു, കൈകളും കാലുകളും മുറിച്ചുമാറ്റി; മുത്തച്ഛന്‍ പേരക്കുട്ടിയെ ബലി നല്‍കി

ഓണാവധിയില്‍ മാറ്റമില്ല; സ്‌കൂളുകള്‍ തുറക്കുന്നത് സെപ്റ്റംബര്‍ 8ന്

സ്വകാര്യ ബസില്‍ ജോലി വേണമെങ്കില്‍ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വേണം; സര്‍ക്കാര്‍ തീരുമാനം ശരിവെച്ച് ഹൈക്കോടതി

ഇന്ത്യ-ജപ്പാന്‍ സംയുക്ത സാമ്പത്തിക ഫോറം: ഇന്ത്യയുടെ വികസനത്തിന്റെ പ്രധാന പങ്കാളിയാണ് ജപ്പാനെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

അടുത്ത ലേഖനം
Show comments