Asif Ali about Pinarayi Vijayan: ഇത് ഞാന്‍ വര്‍ഷങ്ങളായി കാത്തിരിക്കുന്ന നിമിഷം; 'പിണറായി പെരുമ'യില്‍ ആസിഫ് അലി (വീഡിയോ)
Asif Ali and Pinarayi Vijayan: സിനിമാ താരങ്ങളായ ശിവകാര്‍ത്തികേയനും ആസിഫ് അലിയുമായിരുന്നു സമാപന സമ്മേളനത്തില്‍ മുഖ്യാതിഥികള്‍
Asif Ali and Pinarayi Vijayan
Asif Ali 'Pinarayi Peruma' Speech: പിണറായി പെരുമ കള്‍ച്ചറല്‍ ആന്റ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ രണ്ടാഴ്ചക്കാലമായി നടക്കുന്ന 'പിണറായി പെരുമ'യ്ക്കു സമാപനം. കേരളത്തിന്റെ മുഖ്യമന്ത്രിയും പിണറായി സ്വദേശിയും സ്ഥലം എംഎല്‍എയുമായ പിണറായി വിജയന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.
സിനിമാ താരങ്ങളായ ശിവകാര്‍ത്തികേയനും ആസിഫ് അലിയുമായിരുന്നു സമാപന സമ്മേളനത്തില്‍ മുഖ്യാതിഥികള്‍. മുഖ്യമന്ത്രി പിണറായി വിജയനൊപ്പം വേദി പങ്കിടാന്‍ വര്‍ഷങ്ങളായി താന്‍ കാത്തിരിക്കുകയായിരുന്നെന്ന് ആസിഫ് അലി പറഞ്ഞു. 'പിണറായി പെരുമ' വേദിയില്‍ ആസിഫ് അലി നടത്തിയ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
' മുഖ്യമന്ത്രി പറഞ്ഞു, ഞങ്ങള്‍ സംസാരിക്കുന്നത് കേള്‍ക്കാനാണ് നിങ്ങള്‍ കാത്തിരിക്കുന്നതെന്ന്. എന്നാല്‍, ഞാനൊരു സത്യം പറയട്ടെ..! കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ബഹുമാനപ്പെട്ട മുഖ്യമന്ത്രിയെ നേരിട്ടു കാണാനും അദ്ദേഹത്തിനൊപ്പം ഒരു വേദി പങ്കിടാനും ഞാന്‍ കൊതിച്ചിട്ട് എനിക്ക് ആദ്യമായി കിട്ടിയ ഒരു അവസരമാണിത്. അത് അദ്ദേഹത്തിന്റെ നാട്ടില്‍, അദ്ദേഹത്തിന്റെ വീടിന്റെ മുറ്റത്ത് തന്നെ ആയതില്‍ എനിക്ക് ഒരുപാട് സന്തോഷം. കേരളത്തിന്റെ അഹങ്കാരമായ, മറ്റു സംസ്ഥാനങ്ങളിലെ എല്ലാവരും അസൂയയോടെ നോക്കുന്ന നമ്മുടെ ഈ പിണറായിപ്പെരുമ ഇനിയും ഒരുപാട് ഒരുപാട് ഒരുപാട് വലിയ വലിയ സന്തോഷങ്ങളും വലിയ വലിയ ഉയരങ്ങളും കീഴടക്കി നമ്മളോടൊപ്പം എപ്പോഴും ഉണ്ടാകട്ടെ എന്നു ഞാന്‍ ആശംസിക്കുന്നു,' ആസിഫ് അലി പറഞ്ഞു.