Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൂമന് ശേഷം ജീത്തു ജോസഫും ആസിഫ് അലിയും ഒന്നിക്കുന്ന ചിത്രം; 'മിറാഷി'ന് പാക്കപ്പ്

48 ദിവസമായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്.

കൂമന് ശേഷം ജീത്തു ജോസഫും ആസിഫ് അലിയും ഒന്നിക്കുന്ന ചിത്രം; 'മിറാഷി'ന് പാക്കപ്പ്

നിഹാരിക കെ.എസ്

, ബുധന്‍, 19 മാര്‍ച്ച് 2025 (09:12 IST)
ആസിഫ് അലി, അപർണ്ണ ബാലമുരളി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന മിറാഷ് എന്ന ചിത്രത്തിന് പാക്കപ്പ്. 48 ദിവസമായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്. ലൊക്കേഷനിൽ നിന്നുമുള്ള പാക്കപ്പ് ദൃശ്യങ്ങൾ പങ്കിട്ട് ജീത്തു ജോസഫ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 
 
ഇ ഫോർ എക്സ്പിരിമെൻറ്സ്, നാഥ് എസ് സ്റ്റുഡിയോ, സെവൻ വൺ സെവൻ പ്രൊഡക്ഷൻസ്, ബെഡ് ടൈം സ്റ്റോറീസ് എന്നീ ബാനറുകളിൽ മുകേഷ് ആർ മേത്ത, ജതിൻ എം സേഥി, സി.വി സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. കഴിഞ്ഞ വർഷം മലയാളത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട കിഷ്കിന്ധ കാണ്ഡം എന്ന ചിത്രത്തിന് ശേഷം ആസിഫ് അലി- അപർണ്ണ ബാലമുരളി കോംബോ ഒന്നിക്കുന്ന ചിത്രം കൂടിയാണ് മിറാഷ്. 
 
ആസിഫ് അലിയുടെ 2025ലെ ആദ്യ റിലീസായ രേഖചിത്രം ബോക്സ് ഓഫീസിൽ ഗംഭീര ഹിറ്റായി മാറിയിരുന്നു. കൂമൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷമാണ് ആസിഫ് അലിയും ജിത്തു ജോസഫും വീണ്ടും ഒന്നിക്കുന്നത്. ‘അടുത്തെത്തുമ്പോൾ മങ്ങുന്നു’ (Fades as you get closer) എന്ന ടാഗ് ലൈനോടെയാണ് ടൈറ്റിൽ പോസ്റ്റർ പുറത്തു വന്നത്. ഹക്കീം ഷാ, ഹന്ന റെജി കോശി, സമ്പത്ത് എന്നിവരാണ് മറ്റുള്ള പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രം'; മമ്മൂട്ടിക്ക് വേണ്ടി ശബരിമലയിൽ വഴിപാട് നടത്തി മോഹൻലാൽ