Select Your Language

Notifications

webdunia
webdunia
webdunia
webdunia

'എന്താ സ്വാഗ്... എന്തൊരു സ്‌ക്രീൻ പ്രസൻസ്'; ഉണ്ണി മുകുന്ദനെ പുകഴ്ത്തി ആസിഫ് അലി

'എന്താ സ്വാഗ്... എന്തൊരു സ്‌ക്രീൻ പ്രസൻസ്'; ഉണ്ണി മുകുന്ദനെ പുകഴ്ത്തി ആസിഫ് അലി

നിഹാരിക കെ.എസ്

, തിങ്കള്‍, 13 ജനുവരി 2025 (14:42 IST)
വ്യത്യസ്തവും അപ്രതീക്ഷിത വിജയം സമ്മാനിക്കുന്ന സിനിമയുമാണ് ഒരു നടനെ താരമാക്കുന്നതും സൂപ്പർ സ്റ്റാർ ആക്കുന്നതും. അത്തരത്തിൽ മാർക്കോയിലൂടെ ഉണ്ണി മുകുന്ദന് സൂപ്പർ സ്റ്റാർ പട്ടം നേടിയെടുത്തിരിക്കുകയാണ്. മോഹൻലാൽ, പൃഥ്വിരാജ്, ഫഹദ് ഫാസിൽ, നസ്ലിൻ ​ഗഫൂർ, ടോവിനോ എന്നിവർക്ക് ശേഷം സോളോ 100 കോടി നേടുന്ന താരം കൂടായായി മാറി കഴിഞ്ഞു ഉണ്ണി മുകുന്ദൻ. മോഹൻലാലിനൊപ്പം രണ്ട് 100 കോടി സിനിമയാണ് ഉണ്ണിക്കുള്ളത്. ഉണ്ണിയുടെ മാളികപ്പുറവും ഇതിന് മുന്നേ 100 കോടി നേടിയിരുന്നു. 
 
ഇപ്പോഴിതാ, ഉണ്ണി മുകുന്ദനെ കുറിച്ച് നടൻ ആസിഫ് അലി പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാകുന്നു. മാർക്കോ സിനിമ കണ്ടിരുന്നുവോയെന്ന് ചോദിച്ചപ്പോഴാണ് ഉണ്ണിയുമായുള്ള സൗഹൃദത്തെ കുറിച്ച് റെഡ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ ആസിഫ് മനസ് തുറന്നത്. മല്ലു സിങ് ആണ് ഉണ്ണിക്കൊപ്പം ആസിഫ് ചെയ്ത ആദ്യ സിനിമ. മാർക്കോ കണ്ടിരുന്നുവെന്നും അതി​ഗംഭീരം ആണെന്നും ആസിഫ് പറഞ്ഞു. പ്രത്യേകിച്ച് ഉണ്ണിയുടെ സ്ക്രീൻ പ്രസൻസും സ്വാ​ഗും ഉണ്ണി ആ ക്യാരക്ടർ കാരി ചെയ്തിരിക്കുന്ന വിധവും എല്ലാം അതി​ഗംഭീരം. 
 
തിയേറ്ററിൽ സ്ക്രീനിൽ കാണുന്നത് ഉണ്ണിയെ മാത്രമാണ്. ഐ ലവ് മി എന്ന സിനിമയിൽ അഭിനയിച്ച സമയത്താണ് ഞാൻ ഉണ്ണിക്കൊപ്പം ഏറ്റവും കൂടുതൽ സമയം ചെലവഴിച്ചത്. അന്ന് മുതൽ ഞാൻ പറയും ഇവന് ഉണ്ണി എന്നല്ലാതെ വേറൊരു പേരിടാൻ പറ്റില്ലെന്ന്. അത്രയ്ക്ക് പാവമാണ് ഉണ്ണി എന്നാണ് ആസിഫ് സൗഹൃദത്തെ കുറിച്ചും മാർക്കോ സിനിമയെ കുറിച്ചും പ്രതികരിച്ച് പറഞ്ഞത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കളക്ഷനില്‍ ഞെട്ടിച്ച് മാര്‍ക്കോ: 150 കോടി കടക്കുമോ?