Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒരു പാൻ ഇന്ത്യൻ ലെവൽ ആക്ടറിനെ എന്നോട് കൂട്ടി കെട്ടി മോശമാക്കരുത്: മാമുക്കോയയുടെ മകൻ

ഒരു പാൻ ഇന്ത്യൻ ലെവൽ ആക്ടറിനെ എന്നോട് കൂട്ടി കെട്ടി മോശമാക്കരുത്: മാമുക്കോയയുടെ മകൻ

നിഹാരിക കെ.എസ്

, തിങ്കള്‍, 13 ജനുവരി 2025 (11:15 IST)
ഉണ്ണി മുകുന്ദനെക്കുറിച്ച് നടത്തിയ തന്റെ പരാമർശത്തിൽ വിശദീകരണവുമായി നടനും മാമുക്കോയയുടെ മകനുമായ നിസാർ മാമുക്കോയ. നിസാറിന്റെ പുതിയ സിനിമയുടെ പ്രമോഷനിടെ ഉണ്ണി മുകുന്ദനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് വിവാദമായത്. ഒരു കലാകാരന് രാഷ്ട്രീയം പാടില്ലെന്നും ഉണ്ണി മുകുന്ദൻ കടുത്ത രാഷ്ട്രീയക്കാരനാണെന്നുമായിരുന്നു താരം പറഞ്ഞത്. 
 
നിസാറിന്റെ വാക്കുകൾ വളച്ചോടിക്കപ്പെട്ടു. നിസാർ മാർക്കോ സിനിമയെ തകർക്കാൻ സംസാരിച്ചുവെന്ന തരത്തിലായി പ്രചാരണങ്ങൾ. നിസാർ ഉണ്ണി മുകുന്ദനും മാർക്കോ സിനിമയ്ക്കും എതിരെയാണ് എന്ന തരത്തിൽ പ്രചാരണമുണ്ടായി. ഇതോടെയാണ് വിശദീകരണവുമായി എത്തിയത്.
 
‘മാന്യ സുഹൃത്തുക്കളെ. ഞാൻ നിസാർ മാമുക്കോയ. എന്താണ് അഭിനയം എന്നറിയാത്ത, സിനിമയിൽ അഭിനയിച്ചെങ്കിലും എല്ലാ പ്രയാസങ്ങളെയും മാറ്റാമെന്ന് കരുതി ഇവിടേയ്ക്ക് വന്ന എന്നെ കുറിച്ച് പലയിടത്തും ഞാൻ ഉണ്ണി മുകുന്ദന് എതിരാണെന്നും ഞാൻ മാർക്കോ സിനിമക്കെതിരെ പറഞ്ഞുവെന്നും പറയുന്നു. ഒരു പ്രമോഷൻ നടക്കുമ്പോൾ മുമ്പിൽ നിന്നും ചോദിച്ചതിന് മറുപടി പറഞ്ഞ എന്നെ ദോഷം പറയരുത്. ഉണ്ണി മുകുന്ദനോടൊപ്പം ചേർത്തു വച്ച് എന്നെ വലുതാക്കരുത്. ഞാൻ പതുക്കെ വളർന്നോളാം. (പതുക്കെ മതിയെന്ന) ആരും എന്നെ ഉദ്ദേശ ശുദ്ധിയോടെ അല്ലാതെ വാർത്ത ഉണ്ടാക്കി വലുതാക്കരുത്. ഒരു വമ്പൻ സിനിമയെ ഞാൻ മോശമാക്കുന്നുവെന്ന് പറഞ്ഞ് എനിക്ക് പ്രശസ്തി തരരുത്. ഒരു പാൻ ഇന്ത്യൻ ലെവൽ ആക്ടറിനെ എന്നോട് കൂട്ടി കെട്ടി മോശമാക്കരുത്. ഇതൊരു അപേക്ഷയാണ് അഭ്യർത്ഥനയാണ്. എന്നെ കേൾക്കണം പ്ലീസ്. (പിന്നെ എന്നെ അറിയുന്നവർക്ക് എന്നെ നല്ലോണം അറിയാം കേട്ടോ).–’ നിസാര്‍ മാമൂക്കോയ കുറിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഞാന്‍ വളരെ റൊമാന്റിക്കാണ്, സംശയമുണ്ടെങ്കില്‍ എന്റെ രണ്ട് ഭാര്യമാരോട് ചോദിക്കൂ': ആമിര്‍ ഖാന്‍