Select Your Language

Notifications

webdunia
webdunia
webdunia
Tuesday, 1 April 2025
webdunia

ആസിഫ് അലിയോട് ഭയങ്കര ക്രഷ് തോന്നിയിട്ടുണ്ടെന്ന് രചന നാരായണന്‍കുട്ടി; ഇപ്പോള്‍ ഇല്ല !

Asif Ali
, തിങ്കള്‍, 4 ഏപ്രില്‍ 2022 (13:25 IST)
മലയാള സിനിമയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് രചന നാരായണന്‍കുട്ടി. മികച്ചൊരു നര്‍ത്തകി കൂടിയാണ് താരം. സോഷ്യല്‍ മീഡിയയിലും രചന സജീവമാണ്. സിനിമ ഇന്‍ഡസ്ട്രിയില്‍ നിന്നുള്ള ഒരു സുഹൃത്തിനോട് തനിക്ക് ഭയങ്കര ക്രഷ് തോന്നിയിട്ടുള്ള അനുഭവം പങ്കുവയ്ക്കുകയാണ് രചന ഇപ്പോള്‍.
 
സൂപ്പര്‍താരം ആസിഫ് അലിയോടാണ് തനിക്ക് ക്രഷ് തോന്നിയിട്ടുള്ളതെന്ന് രചന പറയുന്നു. ഒരുമിച്ച് സിനിമയില്‍ അഭിനയിക്കുന്നതിനു മുന്‍പ് ആസിഫ് അലിയോട് ഭയങ്കര ക്രഷ് ആയിരുന്നെന്നാണ് രചന പറയുന്നത്.
 
'ആസിഫിനോട് ക്രഷ് തോന്നിയിട്ടുണ്ട്. ഇപ്പോള്‍ അദ്ദേഹം എന്റെ നല്ല സുഹൃത്താണ്. സിനിമയില്‍ ഒന്നിച്ച് അഭിനയിക്കുന്നതിനു മുന്‍പാണ് ഭയങ്കര ക്രഷ് തോന്നിയിട്ടുള്ളത്. യൂ ടൂ ബ്രൂട്ടസില്‍ ഞങ്ങള്‍ ഒന്നിച്ച് അഭിനയിച്ചു. പിന്നെ നല്ല കൂട്ടായി. അപ്പോള്‍ ക്രഷൊക്കെ മാറി. ആസിഫിനോട് ഇത് തുറന്നുപറഞ്ഞിട്ടില്ല,' രചന പറഞ്ഞു.
 
സ്വന്തമായി സിനിമ ചെയ്യണമെന്ന് തനിക്ക് അതിയായ ആഗ്രഹമുണ്ടെന്നും രചന കൂട്ടിച്ചേര്‍ത്തു.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നോമ്പ് ആയതുകൊണ്ട് എനിക്ക് ഇഷ്ടപ്പെട്ട ഭക്ഷണമൊന്നും ഇവിടെ കിട്ടാനില്ല; കുറിപ്പുമായി ഒമര്‍ ലുലു