Select Your Language

Notifications

webdunia
webdunia
webdunia
webdunia

പുത്തന്‍ സിനിമയ്ക്കായി ആസിഫ് അലിയുടെ മേക്കോവര്‍, ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ നിരവധി ആക്ഷന്‍ രംഗങ്ങളും

Asif Ali makeover  upcoming film big budget

കെ ആര്‍ അനൂപ്

, തിങ്കള്‍, 20 നവം‌ബര്‍ 2023 (12:18 IST)
മലയാളികളുടെ പ്രിയ താരമാണ് ആസിഫ് അലി. തന്റെ മുന്നിലെത്തുന്ന ഓരോ കഥാപാത്രങ്ങളെയും മികച്ചതാക്കാന്‍ നടന്‍ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. പുതിയ സിനിമയുടെ തിരക്കിലാണ് ആസിഫ്.രോഹിത്ത് വി.എസ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമായ 'ടിക്കി ടാക്ക'യ്ക്കു വേണ്ടി വമ്പന്‍ മേക്കോവര്‍ നടത്തിയിരിക്കുകയാണ് താരം.
 
ഡെന്‍വറിനായി തയ്യാറാണോ എന്ന് ചോദിച്ചുകൊണ്ടാണ് ചിത്രം നടന്‍ പങ്കിട്ടത്. ആരാധകരെ ഞെട്ടിക്കുന്നതാണ് നടന്റെ പുതിയ ലുക്ക്. ആസിഫിന് നിരവധി ആളുകളാണ് ആശംസകളുമായി എത്തുന്നത്. 
ആക്ഷന്‍ രംഗങ്ങളും സിനിമയില്‍ ഉണ്ട്.12 സംഘട്ടന രംഗങ്ങള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.താന്‍ ഇതുവരെ ചെയ്തതില്‍ നിന്ന് വ്യത്യസ്തമാണ് വരാനിരിക്കുന്ന ചിത്രം എന്ന് ആസിഫ് അലിയും പറഞ്ഞിരുന്നു.ഈ വേഷത്തിനായി അദ്ദേഹം ശരീരഭാരം കുറച്ചു.
 
യദു പുഷ്‌കരന്‍, നിയോഗ്, ഫിറോസ് നജീബ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്.
 
ആസിഫ് അലിക്കൊപ്പം ഹരിശ്രീ അശോകന്‍, ലുക്മാന്‍ അവറാന്‍, വാമിക ഗബ്ബി, നസ്ലന്‍, സഞ്ജന നടരാജ്, സന്തോഷ് പ്രതാപ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. തമിഴില്‍ നിന്നും താരങ്ങള്‍ ഉണ്ടാകും.
 
അഡ്വഞ്ചേഴ്സ് കമ്പനിയുടെ ബാനറില്‍ ജൂവിസ് പ്രൊഡക്ഷന്‍സ് ഒരുക്കുന്ന ചിത്രം സിജു മാത്യുവും നേവിസ് സേവ്യറും ചേര്‍ന്നു നിര്‍മ്മിക്കുന്നു.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ടര്‍ബോ' ഇടിയോടിടി സിനിമ ! ആരാധകരെ ആവേശത്തിലാക്കി മമ്മൂട്ടിയുടെ വാക്കുകള്‍