Webdunia - Bharat's app for daily news and videos

Install App

2025 ലെ ആദ്യ ബ്ലോക്ക് ബസ്റ്റർ ആസിഫ് അലിക്ക് സ്വന്തം, ഒരാഴ്ച കൊണ്ട് മുടക്കു മുതലിന്റെ നാലിരട്ടി നേടി രേഖാചിത്രം

നിഹാരിക കെ.എസ്
വ്യാഴം, 16 ജനുവരി 2025 (20:50 IST)
2024 ൽ ആസിഫ് അലിയെ സംബന്ധിച്ച് മികച്ച വർഷമായിരുന്നു. ബോക്സ്ഓഫീസിൽ ശക്തമായ സാന്നിധ്യം അറിയിക്കാൻ ആസിഫ് അലിക്ക് സാധിച്ചിരുന്നു. ശ്രദ്ധേയ വിജയങ്ങളുടെ തുടര്‍ച്ചയുമായി 2025ലും വിജയഗാഥ ആരംഭിച്ചിരിക്കുകയാണ് ആസിഫ് അലി. അദ്ദേഹത്തിന്‍റെ ഈ വര്‍ഷത്തെ ആദ്യ റിലീസായ രേഖാചിത്രം ജനുവരി ഒൻപതിനാണ് തിയറ്ററുകളില്‍ എത്തിയത്. റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോൾ മുടക്കു മുതലത്തിന്റെ നാലിരട്ടിയാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
 
റിപ്പോർട്ടുകൾ പ്രകാരം 6 കോടിയാണ് രേഖാചിത്രത്തിന്റെ മുതൽ മുടക്ക്. ചിത്രം ലോകമെമ്പാടുമായി 33.5 കോടി രൂപ കളക്ഷൻ നേടിയതായി സാക്നിൽക് റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇതനുസരിച്ചാണെങ്കിൽ ചെലവാക്കിയതിന്റെ ഇരട്ടിയുടെ ഇരട്ടിയിലധികം കളക്ഷൻ‌ ചിത്രം നേടിക്കഴിഞ്ഞു. കൂടാതെ ചിത്രത്തിൻ്റെ ഇന്ത്യയിലെ നെറ്റ് കളക്ഷൻ 16.31 കോടി രൂപയാണ്. ഇന്ത്യൻ ഗ്രോസ് കളക്ഷൻ 17.55 കോടി രൂപയും വിദേശ കളക്ഷൻ 15.95 കോടി രൂപയുമാണെന്നാണ് റിപ്പോർട്ടുകൾ.
 
മലയാളത്തില്‍ അപൂര്‍വ്വമായ ഓള്‍ട്ടര്‍നേറ്റ് ഹിസ്റ്ററി എന്ന സബ് ജോണറില്‍ എത്തിയ ചിത്രം ഒരു മിസ്റ്ററി ക്രൈം ഡ്രാമ കൂടിയാണ്. ദി പ്രീസ്റ്റിന് ശേഷം ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത ചിത്രത്തില്‍ മമ്മൂട്ടിയുടെ എ.ഐ വേർഷനും ഉൾപ്പെടുത്തിയിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ചിൽഡ്രൻസ് ഹോമിൽ 16കാരൻ 17 കാരനെ തലയ്ക്കടിച്ചു കൊന്നു

ഭക്ഷ്യസുരക്ഷാ വകുപ്പ് കോഴിക്കോട്ടെ 233 കടകൾക്ക് 7.75 ലക്ഷം പിഴിയിട്ടു

ഭാരതപ്പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ കുടുംബം ഒഴുക്കില്‍പ്പെട്ടു; മൂന്നുപേരെ കാണാതായി

ആലപ്പുഴയില്‍ വീട്ടിലെ ഊഞ്ഞാലില്‍ കുരുങ്ങി പത്തു വയസ്സുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി

ഇപി ജയരാജന്റെ ആത്മകഥ വിവാദത്തില്‍ ഡിസി ബുക്‌സ് പബ്ലിക്കേഷന്‍ വിഭാഗം മുന്‍ മേധാവി അറസ്റ്റില്‍

അടുത്ത ലേഖനം
Show comments