Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രതികാരകഥയുമായി അസുരൻ, ധനുഷിന് നായിക മഞ്ജു വാര്യർ !

മഞ്ജു വാര്യർ
, ചൊവ്വ, 22 ജനുവരി 2019 (12:17 IST)
ഏറെ നിരൂപക ശ്രദ്ധയും ഒപ്പം ബോക്സോഫീസിൽ വൻ ചലനവും ഉണ്ടാക്കിയ വട ചെന്നൈയ്ക്ക് ശേഷം ധനുഷും വെട്രിമാരനും ഒന്നിക്കുന്ന പുതിയ ചിത്രമാണ് അസുരൻ. ചിത്രത്തിൽ നായികയായെത്തുന്നത് മലയാളത്തിലെ സ്വന്തം മഞ്ജു വാര്യർ ആണ്.  
 
മഞ്ജു വാര്യർക്കൊപ്പം അഭിനയിക്കുന്നതിലെ സന്തോഷവും ആകാംഷയും ധനുഷ് വ്യക്തമാക്കിയിരിക്കുകയാണ്. ചിത്രത്തിലെ പ്രധാന സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മഞ്ജു ആണെന്ന് ധനുഷ് ട്വിറ്ററിലൂടെ വെളിപ്പെടുത്തുകയായിരുന്നു. ധനുഷിനും വെട്രിമാരനും നന്ദി അറിയിച്ച് മഞ്ജുവും ഫേസ്ബുക്കിൽ പോസ്റ്റിട്ടു.
 
അസുരന്‍ ഒരു മാസ് എന്റര്‍ടെയ്ന്‍ര്‍ ആയിരിക്കുമെന്നാണ് സൂചന. പ്രശസ്ത തമിഴ് സാഹിത്യകാരന്‍ പൂമണിയുടെ വെക്കൈ എന്ന നോവലിനെ ആധാരമാക്കിയാണ് അസുരന്‍ ഒരുക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. വട ചെന്നൈക്ക് ശേഷം വെട്രിമാരനും ധനുഷും വീണ്ടും ഒന്നിക്കുമ്പോള്‍ പ്രതികാരകഥയുടെ പശ്ചാത്തലത്തില്‍ തന്നെയാണ് ചിത്രം ഒരുങ്ങുന്നത്.
 
ധനുഷിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിക്കൊടുത്ത ആടുകളവും വെട്രിമാരനായിരുന്നു ഒരുക്കിയത്. പൊള്ളാതവനാണ് ഇരുവരും ഒന്നിച്ച മറ്റൊരു ചിത്രം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടി ചിത്രങ്ങൾക്ക് സംഭവിക്കുന്നത് ഇതോ? പേരൻപിനെ തഴയുന്നത് ആര്?