ആരാധകരോട് ഏറെ സൌമ്യമായും സഹാനുഭൂതിയോടെയും പെരുമാറുന്ന താരമാണ് തമിഴ് സൂപ്പർ താരം ചിയാൻ വിക്രം. സിനിമയിൽ താരപരിവേഷത്തിലേക്ക് താൻ എത്തുന്നതിന് മുൻപ് അനുഭവിച്ച കാര്യങ്ങളാണ് തന്നെ ഇത്തരത്തിൽ ഒരാളാക്കി മാറ്റിയത് എന്ന് വിക്രം പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.
ആരാധകരുടെ ചോദ്യങ്ങൾക്ക് സൌമ്യമായി മറുപടി പറയുകയും സെൽഫി എടുക്കുന്നതിനായി ക്ഷമയോടെ നിന്നുകൊടുക്കുകയും ചെയ്യുന്ന വിക്രമിന്റെ ദൃശ്യങ്ങളുമെല്ലാം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്. എന്നാൽ ഒരു പരിപടിക്കിടെ വിക്രം ഒരു ആരാധകനോട് തട്ടിക്കയറി എന്നതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചൂടൻ ചർച്ച.
ചെന്നൈയിലെ ഒരു ഫിറ്റ്നസ് സെന്ററിന്റെ ഉദ്ഘാടനത്തിനെത്തിന്റെ ദൃശ്യങ്ങൾ കാട്ടിയാണ് പ്രചരണം. മാസ്സ് സാൾട്ട് ആന്റ് പെപ്പർ ലുക്കിലെത്തിയ വിക്രമിനൊപ്പം അനുവാദം ചോദിക്കാതെ സെൽഫി എടുക്കൻ ശ്രമിച്ച ആരധകനെ നിരുത്സാഹപ്പെടുത്തുന്ന വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നു.
സെൽഫിയെടുക്കാൻ ശ്രമിച്ചയാളോട് വിക്രം തട്ടിക്കയറുന്നില്ല. ചിരിച്ചുകൊണ്ടു തന്നെയാണ് ആളെ മാറ്റുന്നത്. ഒരു പക്ഷേ അനുവാദം ചോദിക്കാതെ സെൽഫി എടുക്കാൻ ശ്രമിച്ചതിനാലാകാം വിക്രം നിരുത്സാഹപ്പെടുത്താൻ കാരണം എന്നാണ് ആരാധകർ പറയുന്നു. അല്ലെങ്കിൽ വിക്രമിന് ഇഷ്ടപ്പെടാത്ത മറ്റെന്തെങ്കിലും അവിടെ സംഭവിച്ചിട്ടുണ്ടാകാം എന്നും അരാധകർ പറയുന്നു.