Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലക്ഷ്മി ഗോപാലസ്വാമിയുടെ അമ്മ ഉമാഗോപാലസ്വാമി അന്തരിച്ചു

Lakshmi Gopalaswami's mother Umagopalaswami   Lakshmi Gopalaswami

കെ ആര്‍ അനൂപ്

, വെള്ളി, 20 ഒക്‌ടോബര്‍ 2023 (11:32 IST)
നടിയും നര്‍ത്തകിയുമായ ലക്ഷ്മി ഗോപാലസ്വാമിയുടെ അമ്മ ഉമാഗോപാലസ്വാമി അന്തരിച്ചു. ഇന്നലെ രാവിലെ ആയിരുന്നു അന്ത്യം. ഉച്ചയ്ക്ക് മൂന്ന് മണിയോടെ അന്തികര്‍മ്മങ്ങള്‍ പൂര്‍ത്തിയായി. അമ്മയുടെ വിയോഗ വാര്‍ത്ത ലക്ഷ്മി ഗോപാലസ്വാമി സോഷ്യല്‍ മീഡിയയിലൂടെയാണ് അറിയിച്ചത്.  
 
'എല്ലാ സന്തോഷങ്ങളും നല്‍കിയ അമ്മ ഞങ്ങളെ വിട്ടുപോയ വിവരം അഗാധമായ ദുഃഖത്തോടെ നിങ്ങളെ എല്ലാവരെയും അറിയിക്കുന്നു. ഞങ്ങളുടെ വസതിയില്‍ വച്ച് വൈകിട്ട് 3.15 ഓടെ അന്ത്യകര്‍മ്മങ്ങള്‍ പൂര്‍ത്തിയായി',-ലക്ഷ്മി ഗോപാലസ്വാമി സോഷ്യല്‍ മീഡിയയില്‍ എഴുതി.
അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലൂടെയാണ് ലക്ഷ്മി മലയാള സിനിമ ലോകത്തേക്ക് എത്തുന്നത്. ഇപ്പോള്‍ അഭിനയത്തില്‍ നിന്നും ഇടവേള എടുത്തിരിക്കുകയാണ്.നൃത്തത്തിന് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനം.
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സുഹൃത്തിനൊപ്പം ഒഴിവുകാലം, സന്തോഷ ചിത്രങ്ങള്‍ പങ്കുവെച്ച് വിസ്മയ മോഹന്‍ലാല്‍