Select Your Language

Notifications

webdunia
webdunia
webdunia
webdunia

തെലുങ്ക് ഡയലോഗ് കേള്‍ക്കണമെന്ന്, ആരാധകരെ ഞെട്ടിച്ച് മമ്മൂട്ടി; പേരന്‍‌പിന് പിന്നാലെ യാത്രയും പ്രേഷകരിലേക്ക്

തെലുങ്ക് ഡയലോഗ് കേള്‍ക്കണമെന്ന്, ആരാധകരെ ഞെട്ടിച്ച് മമ്മൂട്ടി; പേരന്‍‌പിന് പിന്നാലെ യാത്രയും പ്രേഷകരിലേക്ക്
ഹൈദരാബാദ് , ഞായര്‍, 3 ഫെബ്രുവരി 2019 (11:19 IST)
സിനിമാ ലോകത്ത് നിന്നും പേരന്‍‌പിന് ലഭിച്ച വന്‍ സ്വീകരണം മമ്മൂട്ടി ആരാധകരെ ആത്രമല്ല അതിശയിപ്പിച്ചത്. പ്രേക്ഷക മനസിന്റെ താളമറിഞ്ഞ ചിത്രമായിരുന്നു റാം അണിയിച്ചൊരുക്കിയ ഈ തമിഴ്‌ചിത്രം. എന്നാല്‍, പേരന്‍‌പിന് പിന്നാലെ മെഗാസ്‌റ്റാറിന്റെ മറ്റൊരു മറുഭാഷാ ചിത്രം കൂടി റിലീസിനൊരുങ്ങുകയാണ്.  

മുന്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ രാഷ്ട്രീയ ജീവിതം പറയുന്ന തെലുങ്ക് ചിത്രം 'യാത്ര'യാണ് മാസം എട്ടിന് തിയേറ്ററുകളില്‍ എത്തുന്നത്. ഏറെ പ്രതീക്ഷയോടെയാണ് ഈ സിനിമയെ ആരാധകര്‍ നോക്കി കാണുന്നത്.

കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രീ-റിലീസ് ഇവന്റില്‍ മമ്മൂട്ടി പങ്കെടുത്തിരുന്നു. ചടങ്ങില്‍ സിനിമയെക്കുറിച്ചും ചിത്രീകരണം തുടങ്ങുന്നതിന് മുമ്പും അതിനു ശേഷവും സ്വീകരിച്ച മുന്‍ കരുതലുകളെ കുറിച്ച് അദ്ദേഹം വ്യക്തമാക്കി.

“യാത്രയിലെ സംഭാഷണങ്ങള്‍ താന്‍ തന്നെയാണ് ഡബ്ബ് ചെയ്തത്. അതിന് പിന്നില്‍ നല്ല പരിശ്രമവുമുണ്ടായിരുന്നു. ചിത്രീകരണം തുടങ്ങുന്നതിന് മുമ്പ് തന്നെ എന്റെ സംഭാഷണങ്ങള്‍ ചോദിച്ചുവാങ്ങി. അസിസ്റ്റന്റ് ഡയറക്ടറാണ് അത് പഠിക്കാന്‍ ആദ്യം സഹായിച്ചത്. അദ്ദേഹം അത് വായിക്കുമ്പോള്‍ ഞാനത് എന്റെ ഭാഷയില്‍ കുറിച്ചെടുത്തു. പിന്നീട് പറഞ്ഞ് പലതവണ തെറ്റുതിരുത്തി. അതിനാല്‍ ചിത്രീകരണം തുടങ്ങുമ്പോഴേക്ക് ചിത്രത്തിലെ സംഭാഷണങ്ങളുമായി പരിചയത്തിലായിക്കഴിഞ്ഞിരുന്നു“ - എന്നും മമ്മൂട്ടി പറഞ്ഞു.

സിനിമയിലെ ചില ഡയലോഗുകള്‍ പറയണമെന്ന ആരാധകരുടെ ആവശ്യത്തോട് മമ്മൂട്ടി സന്തോഷത്തോടെയാണ് പ്രതികരിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുഖ്യമന്ത്രിയുടെ നിലപാടാണ് ശരി; ശബരിമല യുവതീപ്രവേശനത്തെ അനുകൂലിച്ച് വിജയ് സേതുപതി