Select Your Language

Notifications

webdunia
webdunia
webdunia
webdunia

പാലക്കാട്ടുകാർക്കും അഭിമാനിക്കാം,ഓസ്ട്രേലിയൻ പാർലമെന്റ് സമിതി പുറത്തിറക്കിയ മമ്മൂട്ടി സ്റ്റാമ്പിന് പിന്നിൽ...

Mammootty Mammootty stamp Australia Mammootty Australian National parliament Mammootty stamp Mammootty face stamps Mammootty personalized stamps Australian government Kerala film Mammootty Mammootty photos Mammootty news Mammootty films dileep CK photography Dilip photography Palakkad Australia Dileep ck news movie news film news

കെ ആര്‍ അനൂപ്

, ചൊവ്വ, 17 ഒക്‌ടോബര്‍ 2023 (17:50 IST)
മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിക്ക് ഓസ്‌ട്രേലിയൻ ദേശീയ പാർലമന്റിൽ ആദരവ്. മമ്മൂട്ടിയുടെ മുഖമുള്ള പതിനായിരം പേഴ്‌സണലൈസ്ഡ് സ്റ്റാമ്പുകൾ ഓസ്ട്രേലിയ ഇന്ത്യ ബിസിനസ് കൗൺസിലിന്റെ സഹകരണത്തോടെ പുറത്തിറക്കുന്നതിന്റെ ഉദ്ഘാടനവും പാർലമന്റ് ഹൌസ് ഹാളിൽ വെച്ച് നടന്നത് വലിയ വാർത്തയായി മാറിയിരുന്നു. എന്നാൽ മമ്മൂട്ടിയുടെ മുഖമുള്ള സ്റ്റാമ്പുകൾ പുറത്തുവരുമ്പോൾ പാലക്കാട്ടുകാർക്കും അഭിമാനിക്കാം. 
 
സ്റ്റാമ്പിനായി ഉപയോഗിച്ചിട്ടുള്ള മമ്മൂട്ടി ചിത്രം പകർത്തിയിരിക്കുന്നത് പാലക്കാട്ടുകാരനായ യുവഫോട്ടോഗ്രാഫർ ദിലീപ് സി.കെയാണ്. മമ്മൂട്ടിയുടെ ഈ ഫോട്ടോ പകർത്താൻ ഉണ്ടായ സാഹചര്യത്തെക്കുറിച്ചും ദിലീപ് പറയുകയാണ്.
 
അടുത്തിടെ കൊച്ചിയിൽ വെച്ച് ഉണ്ടായ മമ്മൂട്ടിയുടെ പരസ്യ ചിത്രീകരണത്തിനിടെ ബിഹൈൻഡ് സീൻസ് പകർത്തേണ്ട ചുമതല ദിലീപിനായിരുന്നു. പരസ്യ ചിത്രീകരണത്തിനിടെ യുവ ഫോട്ടോഗ്രാഫർ മനോഹരമായ മമ്മൂട്ടി ചിത്രങ്ങൾ പകർത്തി. അന്ന് ദിലീപ് തന്റെ ക്യാമറയിൽ ഒപ്പിയെടുത്ത ചിത്രമാണ് ഇപ്പോൾ ലോകം കണ്ടിരിക്കുന്നത്. ഇതേ അഡ്വെർടൈസ്മെന്റ് ഷൂട്ടിനിടെ ദിലീപ് പകർത്തിയ മമ്മൂട്ടി ചിത്രവും കഴിഞ്ഞ ഓണക്കാലത്ത് വൈറലായി മാറിയിരുന്നു. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by


Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബോളിവുഡിനെ വിറപ്പിക്കാന്‍ വില്ലന്‍ വേഷത്തില്‍ റഹ്‌മാന്‍,ഗണപത് വരുന്നു, പ്രതീക്ഷയോടെ ആരാധകര്‍