Select Your Language

Notifications

webdunia
webdunia
webdunia
webdunia

കണ്ണൂര്‍ സ്‌ക്വാഡിലെ സുഭാഷിനെ മറന്നോ ? ചെറുതെങ്കിലും കൈയ്യടി വാങ്ങി ഷൈന്‍

mammootty kampany Shine Tom Chacko as Subhash KannurSquad Running Successfully

കെ ആര്‍ അനൂപ്

, ചൊവ്വ, 17 ഒക്‌ടോബര്‍ 2023 (15:02 IST)
മമ്മൂട്ടിയുടെ കണ്ണൂര്‍ സ്‌ക്വാഡ് മൂന്നാം ആഴ്ചയിലും വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. സിനിമയില്‍ ചെറിയ വേഷത്തില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയും അഭിനയിച്ചിരുന്നു. കുറച്ച് സമയമേ സ്‌ക്രീനില്‍ വന്നുള്ളൂവെങ്കിലും കണ്ണൂര്‍ സ്‌ക്വാഡിലെ ഷൈന്‍ അവതരിപ്പിച്ച സുഭാഷ് എന്ന കഥാപാത്രം പ്രേക്ഷകരെ ചിരിപ്പിച്ചു. സിനിമയില്‍ മമ്മൂട്ടിയുടെ കഥാപാത്രം ആവശ്യപ്പെടുന്നത് അനുസരിച്ച് ഭംഗിയായി വേണ്ട വിവരങ്ങള്‍ കണ്ടുപിടിച്ച് നല്‍കുന്ന ഉദ്യോഗസ്ഥനായി ഷൈന്‍ തിളങ്ങി.
നവാഗതനായ റോബി വര്‍ഗീസ് രാജിന്റെ സംവിധാനത്തില്‍ സെപ്റ്റംബര്‍ 28നാണ് സിനിമ പ്രദര്‍ശനത്തിന് എത്തിയത്. മൂന്നാം വാരത്തിലും മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ് മമ്മൂട്ടി ചിത്രം.
 
മലയാളത്തില്‍ ഏറ്റവും അധികം കാശ് വാരിക്കൂട്ടിയ സിനിമകളുടെ ലിസ്റ്റില്‍ കഴിഞ്ഞ ആഴ്ച തന്നെ കണ്ണൂര്‍ സ്‌ക്വാഡ് ഇടം പിടിച്ചിരുന്നു. മോഹന്‍ലാലിന്റെ ദൃശ്യത്തെ പിന്നിലാക്കി കണ്ണൂര്‍ സ്‌ക്വാഡ് മുന്നേറുകയാണ്. നിലവില്‍ ഏഴാം സ്ഥാനത്താണ് മമ്മൂട്ടി ചിത്രം. നിവിന്‍ പോളിയുടെ പ്രേമത്തെ മറികടന്നാണ് കണ്ണൂര്‍ സ്‌ക്വാഡ് ഏഴാം സ്ഥാനത്തേക്ക് എത്തിയിരിക്കുന്നത്.രോമാഞ്ചം, കായംകുളം കൊച്ചുണ്ണി നിലവില്‍ മമ്മൂട്ടി ചിത്രത്തിന് പിന്നിലാണ്.
 
ഈ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത് ഉള്ളത് 2018 രണ്ടാം സ്ഥാനത്ത് പുലിമുരുകനുമാണ്. മൂന്നാം സ്ഥാനത്താണ് ലൂസിഫര്‍. നാലാം സ്ഥാനത്ത് ഭീഷ്മ പര്‍വ്വം. അഞ്ചാമത് ആര്‍ ഡി എക്‌സും ആറാമത് കുറുപ്പും ആണ്. തുടര്‍ന്നുള്ള മൂന്ന് സ്ഥാനങ്ങളില്‍ കണ്ണൂര്‍ സ്‌ക്വാഡ്, രോമാഞ്ചം, കായംകുളം കൊച്ചുണ്ണി എങ്ങനെയാണ്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലിയോ തരംഗത്തിലും വഴി മാറാതെ ബാലയ്യ, ഭഗവന്ത് കേസരിയും ഒക്ടോബർ 19ന്