Webdunia - Bharat's app for daily news and videos

Install App

പൃഥ്വിരാജിന്റെ ശത്രുവായി ബിജു മേനോൻ; അയ്യപ്പനും കോശിയും ടീസർ പുറത്ത്

Webdunia
ശനി, 11 ജനുവരി 2020 (18:11 IST)
പൃഥ്വിരാജും ബിജു മേനോനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ഇരുവരും ഒരുമിച്ചുള്ള സീനുകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ് ടീസർ. രഞ്ജിതും മറ്റൊരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. 
 
അനാർക്കലിയുടെ സംവിധായകൻ സച്ചി തന്നെയാണ് ഈ ചിത്രവും ഒരുക്കുന്നത്. സച്ചിയുടെ രണ്ടാമത്തെ സ്വതന്ത്ര്യ സംവിധാന ചിത്രമാണിത്. അട്ടപ്പാടി പൊലീസ് സ്റ്റേഷനിലെ എസ് ഐ ആയ അയ്യപ്പനെയാണ് ബിജു മേനോൻ അവതരിപ്പിക്കുന്നത്. പട്ടാളത്തിൽ 16 വർഷത്തെ സർവീസിനു ശേഷം ഹവീൽ‌ദാർ റാങ്കിൽ വിരമിച്ച കട്ടപ്പനക്കാരൻ കോശിയായിട്ടാണ് പൃഥ്വി വേഷമിടുന്നത്. 
 
അയ്യപ്പനും കോശിയും തമ്മിലുള്ള വഴക്കും ശത്രുതയുമാണ് ചിത്രത്തിൽ വിഷയമാകുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ബിജു മേനോന് പരിക്ക് പറ്റിയത് വാർത്തയായിരുന്നു. നാല് വർഷം മുൻപ് പുറത്തിറങ്ങിയ അനാർക്കലിക്ക് ശേഷം ബിജു മേനോനും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രമാണ് അയ്യപ്പനും കോശിയും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

June 19, Reading Day: ജൂണ്‍ 19: വായനാദിനം

സ്വരാജിന്റെ പിന്തുണ എതിരാളികളില്‍ അങ്കലാപ്പുണ്ടാക്കിയെന്ന് പിണറായി വിജയന്‍

Israel vs Iran: പോര് കനക്കുന്നു; ഇറാനിലെ എണ്ണപ്പാടം ആക്രമിച്ച് ഇസ്രയേല്‍, സ്ഥിതി സങ്കീര്‍ണം

Kerala Weather: ഇന്ന് മഴദിനം, പുറത്തിറങ്ങുമ്പോള്‍ ശ്രദ്ധിക്കുക; അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്

Shafi Parambil and Rahul Mamkootathil: 'ഷോ കുറയ്ക്കണം, മോശമായി'; രാഹുലിനെയും ഷാഫിയെയും ഒറ്റപ്പെടുത്തി കോണ്‍ഗ്രസ്, സതീശനു അതൃപ്തി

അടുത്ത ലേഖനം
Show comments