Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബി ഉണ്ണികൃഷ്‌ണനും മോഹന്‍ലാലും വീണ്ടും, തിരക്കഥ ഉദയ്‌കൃഷ്‌ണ !

ബി ഉണ്ണികൃഷ്‌ണനും മോഹന്‍ലാലും വീണ്ടും, തിരക്കഥ ഉദയ്‌കൃഷ്‌ണ !

സുബിന്‍ ജോഷി

, ചൊവ്വ, 19 മെയ് 2020 (14:17 IST)
മധുരരാജയ്‌ക്ക് ശേഷം ഉദയ്‌കൃഷ്‌ണ തിരക്കഥയെഴുതുന്ന ചിത്രത്തില്‍ മോഹന്‍‌ലാല്‍ നായകനാകുമെന്ന് സൂചന. ബി ഉണ്ണികൃഷ്‌ണനായിരിക്കും ചിത്രത്തിന്‍റെ സംവിധാനമെന്നും റിപ്പോര്‍ട്ടുകള്‍.
 
ചിത്രത്തിന്‍റെ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. എന്നാല്‍ ഇതു സംബന്ധിച്ച ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. ജോമോന്‍ ടി ജോണ്‍ ആയിരിക്കും ഈ സിനിമയ്‌‌ക്ക് ക്യാമറ ചലിപ്പിക്കുന്നത്.
 
ദിലീപ് നായകനായ ‘കോടതി സമക്ഷം ബാലന്‍ വക്കീല്‍’ ആയിരുന്നു ബി ഉണ്ണികൃഷ്‌ണന്‍ ഒടുവില്‍ സംവിധാനം ചെയ്‌ത സിനിമ. എന്തായാലും ഈ ലോക്ക് ഡൌണ്‍ കാലം വീണ്ടുമൊരു ബ്ലോക്‍ബസ്റ്റര്‍ ചിത്രത്തിന്‍റെ പിറവിക്കുള്ള തുടക്കം കുറിച്ചിരിക്കുകയാണെന്ന് പറയാം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോഹൻലാൽ ചിത്രം റാം ഉപേക്ഷിച്ചിട്ടില്ല, ജിത്തു ജോസഫിൻറെ അടുത്ത ചിത്രം പൂർണമായും കേരളത്തിൽ