Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇനി കട്ടപ്പ ബാഹുബലിയെ കൊന്നതിനുള്ള കാരണമറിയാം; ചേര തെറിക്കുന്ന യുദ്ധങ്ങള്‍, കോരിത്തരിപ്പിക്കുന്ന സാഹസികത - 'ബാഹുബലി 2' ട്രെയിലർ കാണാം

കോരിത്തരിപ്പിക്കുന്ന സാഹസികത - 'ബാഹുബലി 2' ട്രെയിലർ കാണാം

ഇനി കട്ടപ്പ ബാഹുബലിയെ കൊന്നതിനുള്ള കാരണമറിയാം; ചേര തെറിക്കുന്ന യുദ്ധങ്ങള്‍, കോരിത്തരിപ്പിക്കുന്ന സാഹസികത - 'ബാഹുബലി 2' ട്രെയിലർ കാണാം
, വ്യാഴം, 16 മാര്‍ച്ച് 2017 (12:10 IST)
ഇന്ത്യന്‍ സിനിമ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന 'ബാഹുബലി 2 ദ കണ്‍ക്ലൂഷന്‍' ട്രെയിലര്‍ പുറത്തിറങ്ങി. 2.24 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ ആരാധകരെ ഹരം കൊള്ളിക്കുന്ന തകര്‍പ്പന്‍ രംഗങ്ങളും ദൃശ്യങ്ങളും ചേര്‍ത്തിട്ടുണ്ട്.

പ്രഭാസിന്റേയും റാണ ദഗുബട്ടിയുടേയും സംഘടനമാണ് ട്രെയിലറിന്റെ പ്രധാന ഹൈലൈറ്റ്. ആദ്യ ഭാഗത്തേക്കാള്‍ ഗംഭീരമായിരിക്കും രണ്ടാം ഭാഗമെന്നാണ് ട്രെയിലറില്‍ നിന്ന് മനസിലാക്കാന്‍ കഴിയുന്നത്.

ചിത്രത്തിന് ആരാധകരെ സംതൃപ്‌തിപ്പെടുത്താന്‍ കഴിയുമെന്നും വിജയത്തുടര്‍ച്ച രണ്ടാം ഭാഗത്തിനും ഉണ്ടാകുമെന്നാണ് അണിയറപ്രവർത്തകർ കരുതുന്നത്.  

പ്രഭാസ്, റാണാ ദഗ്ഗുപതി, അനുഷ്‌കാ ഷെട്ടി, തമന്നാ ഭാട്ടിയ, സത്യരാജ്, രമ്യാകൃഷ്ണന്‍ എന്നിവർ രണ്ടാം ഭാഗത്തിലുമുണ്ട്. ഏപ്രില്‍ 28നാണ് 'ബാഹുബലി 2' തിയറ്ററുകളിലെത്തുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ക്രിസ്മസിന് തിയേറ്ററുകളില്‍ തീപാറും; ഭരത്ചന്ദ്രന്‍ തിരിച്ചുവരുന്നു, രണ്‍ജി തന്നെ സംവിധാനം!