Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ബാഹുബലി' വീണ്ടും വരുന്നു; ആരാധകര്‍ കാത്തിരുന്ന പ്രഖ്യാപനവുമായി സംവിധായകന്‍ എസ്.എസ് രാജമൗലി

'Baahubali' is back; Director SS Rajamouli with the announcement that fans have been waiting for

കെ ആര്‍ അനൂപ്

, ബുധന്‍, 1 മെയ് 2024 (16:17 IST)
പ്രഭാസിന്റെ ബാഹുബലി സീരീസ് അവസാനിച്ചെങ്കിലും ഒരിക്കല്‍ കൂടി ബാഹുബലി സിനിമ വന്നെങ്കിലെന്ന് ആഗ്രഹിക്കാത്തവര്‍ കുറവായിരിക്കും. രണ്ടു ഭാഗങ്ങള്‍ക്കുശേഷം വീണ്ടും ബാഹുബലി എത്തുകയാണ്. സിനിമ പ്രേമികള്‍ കാത്തിരുന്ന വമ്പന്‍ പ്രഖ്യാപനവുമായി സംവിധായകന്‍ എസ് എസ് രാജമൗലി എത്തിയിരിക്കുന്നു.
 
ബാഹുബലി ദ ക്രൗണ്‍ ഓഫ് ബ്ലഡ് എന്ന അനിമേറ്റഡ് സീരിസുമായാണ് സംവിധായകന്റെ മൂന്നാം വരവ്. സീരീസുമായി ബന്ധപ്പെട്ട വീഡിയോയും അദ്ദേഹം പങ്കുവച്ചു. ബാഹുബലി എന്ന പേര് പശ്ചാത്തലത്തില്‍ മുഴങ്ങി കേള്‍ക്കുന്ന വീഡിയോ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.
 
''മഹിഷ്മതിയിലെ ആളുകള്‍ അവന്റെ നാമം ഉച്ഛരിമ്പോള്‍, പ്രപഞ്ചത്തിലെ ഒരു ശക്തിക്കും അവന്‍ തിരിച്ചുവരുന്നത് തടയാന്‍ കഴിയില്ല. ബാഹുബലിയുടെ ട്രെയിലര്‍: ക്രൗണ്‍ ഓഫ് ബ്ലഡ്, ആനിമേറ്റഡ് പരമ്പര ഉടന്‍ വരുന്നു! '-എന്നാണ് രാജമൗലി കുറിച്ചത്.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അമ്മയുടെ പിറന്നാളാ ഇന്ന്... സ്‌നേഹത്തില്‍ പൊതിഞ്ഞ ആശംസയുമായി ജയസൂര്യയുടെ മകള്‍ വേദ