Select Your Language

Notifications

webdunia
webdunia
webdunia
webdunia

അഭിനയം പഠിക്കാന്‍ എന്നാണ് ക്ലാസില്‍ പോകുന്നത് ? വായടപ്പിക്കുന്ന മറുപടിയുമായി നടി മാളവിക മോഹനന്‍

Are you going to class to learn acting? Actress Malavika Mohanan with a mouth-watering reply

കെ ആര്‍ അനൂപ്

, ബുധന്‍, 1 മെയ് 2024 (14:16 IST)
നടി മാളവിക മോഹനന്‍ ബോളിവുഡ് സിനിമാലോകത്ത് വരെ അറിയപ്പെടുന്ന താരമായി വളര്‍ന്നു കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം നിരവധി ഗ്ലാമറസ് ഫോട്ടോഷൂട്ടുകള്‍ പങ്കുവെക്കാറുണ്ട്. വസ്ത്രധാരണത്തിന്റെ പേരില്‍ പലപ്പോഴും പഴി കേള്‍ക്കേണ്ടിവന്ന ആളാണ് മാളവിക.കഴിഞ്ഞ ദിവസം ട്വിറ്ററില്‍ ആരാധകരുമായി സംവദിക്കുന്നതിനിടെ ഫോട്ടോഷൂട്ടിനെക്കുറിച്ചുള്ള ചോദ്യങ്ങളും താരത്തിന് മുന്നില്‍ എത്തി. ഉയരുന്ന വിമര്‍ശനങ്ങള്‍ക്കെതിരെ മാളവിക മറുപടിയും നല്‍കി.
 
ഗ്ലാമര്‍ ഷോകള്‍ നിര്‍ത്തി എപ്പോഴാണ് അഭിനയിക്കാന്‍ തുടങ്ങുന്നത് എന്നായിരുന്നു ഒരാളുടെ ചോദ്യം. ഒരിക്കലുമില്ല, എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്നാണ് താരം മറുപടിയായി കുറിച്ചത്.

എന്നാണ് അഭിനയം പഠിക്കാന്‍ ക്ലാസില്‍ പോകുന്നത് എന്നും ഒരു ആരാധകന്‍ ചോദിച്ചു.നിങ്ങള്‍ ഈ സമൂഹത്തില്‍ ഏതെങ്കിലും രൂപത്തില്‍ പ്രസക്തമാകുന്ന സമയത്ത് ഞാന്‍ അഭിനയം പഠിക്കാന്‍ പോകും. അപ്പോള്‍ ഈ ചോദ്യം വീണ്ടും ചോദിക്കണം എന്നാണ് മാളവിക പറഞ്ഞത്.
 
 
 
 
  
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഫഹദ് ഫാസില്‍ ഗംഭീര അഭിനേതാവ്';'ആവേശം' കാണണമെന്ന് മാളവിക മോഹനന്‍