Webdunia - Bharat's app for daily news and videos

Install App

'ആ ബന്ധം തകര്‍ന്നപ്പോള്‍ ആത്മഹത്യക്കു പോലും ശ്രമിച്ചു'; പിരിഞ്ഞതിനു കാരണം ഇപ്പോഴും അറിയില്ലെന്ന് ചാര്‍മിള

ബാബുവുമായി കടുത്ത പ്രണയത്തിലായിരുന്നു. ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചു

രേണുക വേണു
ബുധന്‍, 13 നവം‌ബര്‍ 2024 (09:49 IST)
മലയാള സിനിമയില്‍ ഏറെ ചര്‍ച്ചയായ പ്രണയബന്ധമാണ് ബാബു ആന്റണിയുടെയും ചാര്‍മിളയുടെയും. അഞ്ച് സിനിമകളിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. സിനിമയിലെ സൗഹൃദം അതിവേഗം വളര്‍ന്നു. താന്‍ ആദ്യമായി പ്രണയിച്ചത് ബാബു ആന്റണിയെയാണെന്ന് ചാര്‍മിള പില്‍ക്കാലത്ത് വെളിപ്പെടുത്തിയിട്ടുണ്ട്. 
 
ബാബുവുമായി കടുത്ത പ്രണയത്തിലായിരുന്നു. ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചു. നാല് വര്‍ഷത്തോളം ആ പ്രണയമുണ്ടായിരുന്നു. തങ്ങള്‍ ഇരുവരും ലിവിങ് ടുഗെദര്‍ റിലേഷിന്‍ഷിപ്പില്‍ കഴിഞ്ഞിട്ടുണ്ടെന്നും ചാര്‍മിള പറയുന്നു. 
 
ബാബു ആന്റണി എന്തുകൊണ്ട് താനുമായുള്ള ബന്ധം ഉപേക്ഷിച്ചെന്ന് ഇപ്പോഴും അറിയില്ലെന്നാണ് ചാര്‍മിള പറയുന്നത്. ബാബു ആന്റണിയുടെ ചേട്ടന്‍ തങ്ങളുടെ ബന്ധത്തിനു എതിരായിരുന്നു എന്ന് ചാര്‍മിള പറഞ്ഞിട്ടുണ്ട്. ഒരിക്കല്‍ ബാബു ആന്റണി അമേരിക്കയിലേക്ക് പോയി. അമേരിക്കയില്‍ എത്തി രണ്ട് ദിവസം ഫോണില്‍ വിളിച്ചു. അമേരിക്കയിലുള്ള ചേട്ടന്റെ അടുത്തേക്ക് പോകുകയാണെന്ന് പറഞ്ഞാണ് അവസാനമായി ഫോണ്‍കോള്‍ വന്നത്. അപ്പോള്‍ തന്നെ എന്തോ പന്തികേട് തോന്നിയിരുന്നു. അതിനുശേഷം പിന്നീട് ബാബു ആന്റണി തന്നെ വിളിച്ചിട്ടില്ലെന്നും അങ്ങനെയാണ് ബന്ധം തകര്‍ന്നതെന്നുമാണ് ചാര്‍മിള പറയുന്നത്. 
 
തന്റെ അച്ഛനും അമ്മയും ബാബു ആന്റണിയുമായുള്ള ബന്ധത്തെ എതിര്‍ത്തിരുന്നു എന്നും ചാര്‍മിള പറയുന്നു. ബാബു ആന്റണിക്ക് തന്നേക്കാള്‍ വളരെ പ്രായം കൂടുതലായിരുന്നു. അതാണ് അമ്മയും അച്ഛനും എതിര്‍ക്കാന്‍ കാരണമെന്നും എന്നാല്‍ വീട്ടുകാരുടെ എതിര്‍പ്പുകളെല്ലാം അവഗണിച്ചാണ് ബാബുവിനെ പ്രണയിച്ചതെന്നും ചാര്‍മിള പറയുന്നു. 
 
ബാബുവിന്റെ ചേട്ടനോട് ചാര്‍മിളയ്ക്ക് ഇപ്പോഴും വൈരാഗ്യം. ഒരിക്കല്‍ ബാബുവിന്റെ ചേട്ടന്‍ തന്നോട് പറഞ്ഞ കാര്യവും ചാര്‍മിള വെളിപ്പെടുത്തി. നീയും ബാബുവും ഒരുമിച്ച് ജീവിക്കില്ല എന്നും ബാബു വേറൊരു പെണ്‍കുട്ടിയെ വിവാഹം കഴിക്കുമെന്നും ബാബു ആന്റണിയുടെ ചേട്ടന്‍ പറഞ്ഞിട്ടുള്ളതായി ചാര്‍മിള വെളിപ്പെടുത്തി. ഇക്കാര്യം ചാര്‍മിള ബാബു ആന്റണിയോട് പറഞ്ഞു. ഇതേ ചൊല്ലി ബാബു ആന്റണിയും ചേട്ടനും വഴക്കിട്ടിട്ടുണ്ടെന്നും ചാര്‍മിള പറയുന്നു. പിന്നീടാണ് ബാബു ആന്റണിയുടെ ചേട്ടന്‍ അമേരിക്കയിലേക്ക് പോകുന്നത്. 
 
ബാബുവുമായുള്ള ബന്ധം തകര്‍ന്നത് മാനസികമായി തന്നെ തളര്‍ത്തിയെന്നും ചാര്‍മിള പറഞ്ഞു. അന്ന് 19 വയസ് മാത്രമായിരുന്നു ചാര്‍മിളയ്ക്ക് പ്രായം. പ്രണയം തകര്‍ന്നതിന്റെ മനോവിഷമത്തില്‍ വീട്ടിലെ ബാത്ത്റൂമിനുള്ളില്‍ വച്ച് ചാര്‍മിള ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൈകളിലും കാലുകളിലും സ്വയം മുറിവുകളുണ്ടാക്കി. തലനാരിഴയ്ക്കാണ് അന്ന് രക്ഷപ്പെട്ടത്. ബാത്ത്റൂമില്‍ ബോധരഹിതയായി കിടക്കുന്ന ചാര്‍മിളയെ അമ്മ ഉടനടി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അന്ന് ചെയ്തത് മണ്ടത്തരമായിരുന്നെന്ന് ഇന്ന് തോന്നുന്നതായി ചാര്‍മിള പറഞ്ഞു. 
 
എന്നാല്‍, തനിക്ക് ചാര്‍മിളയുമായി ഒരു ബന്ധവുമില്ല എന്ന തരത്തിലാണ് ബാബു ആന്റണി അക്കാലത്ത് സംസാരിച്ചത്. കോളേജില്‍ സുഹൃത്തായ ഒരു പെണ്‍കുട്ടിയെയാണ് താന്‍ ആദ്യം പ്രണയിച്ചതെന്നും ആ കുട്ടിയെ കല്യാണം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നെന്നും ബാബു പറഞ്ഞു. ആ കല്യാണം നടക്കാതായപ്പോള്‍ ബാച്ച്ലര്‍ ആയി ജീവിക്കാമെന്നായിരുന്നു തന്റെ തീരുമാനമെന്നും ബാബു പറഞ്ഞു. മറ്റ് പ്രണയങ്ങളൊന്നും തനിക്കില്ലായിരുന്നു എന്നാണ് ബാബു പറഞ്ഞത്. തനിക്ക് അറിയാത്ത ആളുകള്‍ പോലും താനുമായി പ്രണയത്തിലാണെന്ന് പറഞ്ഞു നടക്കുന്നുണ്ടെന്ന് ബാബു പരസ്യമായി പറഞ്ഞിരുന്നു. ചാര്‍മിളയുമായി ഒരു ബന്ധവുമുണ്ടായിരുന്നില്ലെന്നാണ് ബാബു ആ സമയത്ത് അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

റഷ്യ- യുക്രെയ്ൻ യുദ്ധത്തിൽ ട്രംപ് ഇടപെടുന്നു, സൗദിയിൽ ചർച്ച, പുടിനൊപ്പം നിൽക്കും!

കളിക്കുന്നതിനിടെ 15 വയസ്സുകാരന്റെ കയ്യിലിരുന്ന തോക്ക് പൊട്ടി; നാലുവയസ്സുകാരന് ദാരുണാന്ത്യം

താരസംഘടനയില്‍ നിന്ന് പണം വാങ്ങിയിട്ടില്ല; നടന്‍ ജയന്‍ ചേര്‍ത്തലക്കെതിരെ മാനനഷ്ട കേസ് നല്‍കി നിര്‍മ്മാതാക്കളുടെ സംഘട

അമിതവണ്ണവുമായി ബന്ധപ്പെട്ട വിഷാദം മൂലം സഹോദരങ്ങള്‍ ആത്മഹത്യക്ക് ശ്രമിച്ചു, യുവതി മരിച്ചു

കേരളത്തില്‍ ആദ്യമായി കന്യാസ്ത്രീ സര്‍ക്കാര്‍ ആശുപത്രിയില്‍ മെഡിക്കല്‍ ഓഫീസറായി ചുമതലയേറ്റു

അടുത്ത ലേഖനം
Show comments