Publish Date: Tue, 12 Nov 2024 (17:20 IST)
Updated Date: Tue, 12 Nov 2024 (17:22 IST)
സംവിധായകന്‍ രാംഗോപാല്‍ വര്‍മക്കെതിരെ കേസ്. സിനിമയുടെ പ്രമോഷനു വേണ്ടി സമൂഹമാധ്യമങ്ങളിലൂടെ മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രിയെയും ആക്ഷേപിക്കുന്ന തരത്തില്‍ ചിത്രങ്ങള്‍ പ്രചരിപ്പിച്ചതാണ് കേസിനാധാരം. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനും കുടുംബത്തിനും ഉപമുഖ്യമന്ത്രി പവന്‍ കല്യാണിനും എതിരെ നടത്തിയ പരാമര്‍ശത്തിലാണ് പോലീസ് കേസ് എടുത്തത്.
ആക്ഷേപിക്കുന്ന തരത്തില്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചു എന്ന് കാട്ടി തെലുങ്കുദേശം നേതാവ് രാമലിംഗം നല്‍കിയ പരാതിയിലാണ് പോലീസ് കേസ് എടുത്തത്.