Webdunia - Bharat's app for daily news and videos

Install App

ത്രസിപ്പിക്കുന്ന സംഘട്ടനവുമായി ഒമർ ലുലുവിന്റെ ‘പവർ സ്റ്റാർ’! - നായകൻ ബാബു ആന്റണി

ഒമർ ലുലുവിന്റെ ‘പവർ സ്റ്റാറി’ൽ നായകൻ ബാബു ആന്റണി!

Webdunia
ബുധന്‍, 6 ജൂണ്‍ 2018 (16:04 IST)
ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ആക്ഷൻ കിംഗ് ബാബു ആന്റണി നായകനാകുന്നു. ഹാപ്പി വെഡ്ഡിങ്, ചങ്ക്സ്, അഡാറ് ലവ് എന്നീ ചിത്രങ്ങൾക്ക് ശേഷം ഒമർ ലുലു സംവിധാനം ചെയ്യുന്ന ‘പവർ സ്റ്റാർ’ എന്ന ചിത്രത്തിലൂടെയാണ് ബാബു ആന്റണി തിരിച്ചെത്തുന്നത്. ഒമർ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. 
 
ഒരു മാസ് ആക്ഷൻ ചിത്രമായിരിക്കും ഇതെന്നാണ് സംവിധായകൻ വ്യക്‌തമാ‍ക്കിയിരിക്കുന്നത്. സിഎച്ച് മുഹമ്മദാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൽ വലിയ താരനിര അണിനിരക്കുമെന്നും സംവിധായകൻ ഒമർ ലുലു പറഞ്ഞു. 
 
ഒമർ ലുലുവിന്റെ വാക്കുകൾ:
 
എൺപതുകളുടെ അവസാനത്തിൽ വില്ലനായ് വന്ന് മലയാളികളെ ഞെട്ടിച്ച നടനാണ് ബാബു ആന്റണി. പിന്നീട് തൊണ്ണൂറുകളിൽ നായകനായ് മാറി, മലയാളികൾ അതുവരെ കാണാത്ത കണ്ണഞ്ചിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളാൽ ഏവരെയും പുളകം കൊള്ളിച്ച് അദ്ദേഹം താരപദവി നേടി. ചെറുപ്പം മുതൽ അദ്ദേഹത്തിന്റെ ആക്ഷൻ സിനിമകളുടെ വലിയ ആരാധകനായിരുന്നു ഞാൻ .ഇപ്പോൾ സംവിധായകൻ ആയപ്പോൾ ബാബു ആന്റണിയെ വച്ച് ഒരു മാസ്സ് ആക്ഷൻ പടം ചെയ്യുക എന്ന ആഗ്രഹം അങ്ങനെ സംഭവിക്കാൻ പോവുകയാണ്.
 
പടം നിർമ്മിക്കുന്നത് മാസ്റ്റർപീസിന്റെ പ്രൊഡ്യൂസറായ CH മുഹമ്മദാണ്. Satellite Value പോലും നോക്കാതെ ഈ ചിത്രം വലിയ കാൻവാസിൽ നിർമ്മിക്കാൻ മുന്നോട്ട് വന്ന അദ്ദേഹം തരുന്ന കരുത്ത് ചെറുതല്ല. ത്രസിപ്പിക്കുന്ന സംഘട്ടന രംഗങ്ങൾ കൊണ്ട് തീർക്കുന്ന മെഗാമാസ്സ് ചിത്രമായിരിക്കും "പവർ സ്റ്റാർ'' 2019ൽ ഷൂട്ട് തുടങ്ങും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇറാഖ് സന്ദര്‍ശനത്തിനിടെ എനിക്കുനേരെ വധശ്രമം ഉണ്ടായി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഫ്രാന്‍സിസ് മാര്‍പാപ്പ

പുഷ്പ 2 പ്രദര്‍ശനത്തിനിടെയുണ്ടായ തിരക്ക്; മരിച്ച യുവതിയുടെ മകന്റെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു

നഴ്സിംഗ് വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ

പോലീസില്‍ ആത്മഹത്യ തുടര്‍ക്കഥയാകുന്നു; പിറവം പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

ആലുവയില്‍ മുട്ട കയറ്റി വന്ന ലോറിക്ക് പിന്നില്‍ സ്വകാര്യ ബസിടിച്ച് അപകടം; റോഡില്‍ പൊട്ടിവീണത് ഇരുപതിനായിരത്തോളം മുട്ടകള്‍!

അടുത്ത ലേഖനം
Show comments