Webdunia - Bharat's app for daily news and videos

Install App

'എന്റെ മടിയിലിരുന്ന് കളിച്ച പയ്യൻ ഇപ്പോൾ പാൻ ഇന്ത്യൻ സ്റ്റാറായി': ഫഹദിന് മുത്തം നൽകി ബാബു ആന്റണി

നിഹാരിക കെ.എസ്
ശനി, 1 മാര്‍ച്ച് 2025 (14:40 IST)
മലയാളത്തിന്റെ അഭിമാന താരമാണ് ബാബു ആന്റണി. ഫഹദ് ഫാസിലിനെ ചേർത്ത് പിടിച്ച് മുത്തം നൽകി ബാബു ആന്റണി. തന്റെ മടിയിലിരുന്ന് കളിച്ചിരുന്ന പയ്യൻ ഇപ്പോൾ പാൻ ഇന്ത്യൻ നടൻ ആയതിലുള്ള സന്തോഷവും ബാബു ആന്റണി പങ്കുവെച്ചു. 'ഓടും കുതിര ചാടും കുതിര' സിനിമയുടെ ലൊക്കേഷനിൽ നിന്ന് എടുത്ത ചിത്രങ്ങളാണ് ബാബു ആന്റണി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.  പരസ്പരം മുത്തമേകുന്ന ബാബു ആന്റണിയേയും ഫഹദിനെയും ചിത്രങ്ങളിൽ കാണാം.
 
‘പൂവിനു പുതിയ പൂന്തെന്നൽ ചെയ്യുന്നതിനിടയിൽ എന്റെ മടിയിൽ ഇരുന്നു കളിച്ചിരുന്ന കൊച്ചുകുട്ടി ഇന്ന് ഒരു പാൻ ഇന്ത്യൻ താരമായി മാറിയിരിക്കുന്നു. അൽത്താഫ് സലിം സംവിധാനം ചെയ്യുന്ന ഓടും കുതിര ചാടും കുതിരയുടെ ലൊക്കേഷനിൽ ഞങ്ങൾ,' എന്ന കുറിപ്പോടെയാണ് ബാബു ആന്റണി ചിത്രം പങ്കുവച്ചത്.
 
ഫഹദ് ഫാസിലിനെ നായകനാക്കി അൽത്താഫ് സലിം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓടും കുതിര ചാടും കുതിര. കല്യാണി പ്രിയദർശൻ, രേവതി പിള്ള തുടങ്ങിയവരും സിനിമയുടെ ഭാഗമാകുന്നുണ്ട്. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയ്ക്ക് ശേഷം അൽത്താഫ് സലിം ഒരുക്കുന്ന രണ്ടാം ചിത്രമാണ് ഓടും കുതിര ചാടും കുതിര. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാനാണ് ചിത്രം നിർമ്മിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാരെ പിരിച്ചുവിട്ടാല്‍ കേന്ദ്രഭരണ ഫണ്ട് തടയും: സുരേഷ് ഗോപി

നേതാക്കള്‍ തമ്മില്‍ രൂക്ഷമായ വാക്‌പോര്; സെലന്‍സ്‌കിയോട് വൈറ്റ് ഹൗസിന് പുറത്തു പോകാന്‍ ആജ്ഞാപിച്ച് ട്രംപ്!

ഉത്തരാഖണ്ഡില്‍ ഹിമപാതത്തില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ദൗത്യം പുരോഗമിക്കുന്നു; ഇനി കണ്ടെത്താനുള്ളത് 25 പേരെ

സാധാരണക്കാര്‍ക്ക് ഇരുട്ടടി; വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക വില വര്‍ദ്ധിപ്പിച്ചു, കൂടിയത് 6രൂപ

'മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ച് മിണ്ടരുത്, തിരഞ്ഞെടുപ്പ് ജയിക്കൂ ആദ്യം'; കേരളത്തിലെ നേതാക്കള്‍ക്ക് ഹൈക്കമാന്‍ഡിന്റെ 'താക്കീത്'

അടുത്ത ലേഖനം
Show comments