Select Your Language

Notifications

webdunia
webdunia
webdunia
webdunia

വൈനും കേക്കും കഴിച്ചതോടെ തിരിച്ചടി, വിട്ടുകൊടുക്കാത്ത മനസ്സുമായി ജിമ്മില്‍ തിരിച്ചെത്തി ബീന ആന്റണി, ഇനി ഫിറ്റ്‌നസിന് കൂടുതല്‍ ശ്രദ്ധ!

Beena Antony

കെ ആര്‍ അനൂപ്

, തിങ്കള്‍, 8 ജനുവരി 2024 (12:05 IST)
Beena Antony
മലയാളികളുടെ ഇഷ്ട താരങ്ങളില്‍ ഒരാളാണ് ബീന ആന്റണി. കരിയറിന്റെ തുടക്കത്തില്‍ തന്നെ സിനിമയില്‍ അഭിനയിക്കാന്‍ അവസരങ്ങള്‍ കിട്ടിയ നടി സീരിയല്‍ രംഗത്തും സജീവമാണ്. വിവാഹശേഷം കൂടുതലും മിനിസ്‌ക്രീനില്‍ ആയിരുന്നു താരത്തെ കൂടുതലും കണ്ടത്. സീരിയലുകളില്‍ നെഗറ്റീവ് റോളുകള്‍ കൈകാര്യം ചെയ്യുന്ന നടിയുടെ മൗനരാഗം സീരിയലിലെ വില്ലത്തി ഏറെ ശ്രദ്ധിക്കപ്പെട്ടു. പ്രായം കൂടി വരുമ്പോള്‍ ആരോഗ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ബീന ആന്റണിയുടെ പുതിയ തീരുമാനം. അതിനുവേണ്ടി ജിമ്മില്‍ ജോയിന്‍ ചെയ്തു.
 
വര്‍ക്കൗട്ട് ചെയ്ത് ശരീരഭാരം കുറച്ചതിനെക്കുറിച്ചൊക്കെ നേരത്തെയും ബീന ആന്റണി തുറന്ന് പറഞ്ഞിരുന്നു. ഭക്ഷണ സ്‌നേഹി കൂടിയായ താന്‍ ന്യൂ ഇയറിന് കേക്കും വൈനുമൊക്കെ കഴിച്ചതോടെ തിരിച്ചടികിട്ടി എന്നാണ് തമാശ രൂപേണ ബീന ആന്റണി പറയുന്നത്. എന്നാല്‍ വിട്ടുകൊടുക്കാനുള്ള മനസ്സ് നടിക്ക് ഇല്ല. കഷ്ടപ്പെട്ട് ഫിറ്റ്‌നസ് തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ബീന ആന്റണി.ALSO READ: Gopika Anil: ബാലേട്ടനിലെ മോഹന്‍ലാലിന്റെ മകള്‍, ഇന്ന് സാന്ത്വനം സീരിയലിലെ താരം; നടി ഗോപികയുടെ വിശേഷങ്ങള്‍
ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്ന ചിത്രങ്ങള്‍ പങ്കുവെച്ചു കൊണ്ടാണ് നടി ഇക്കാര്യം പറഞ്ഞത്.'പുതിയ വര്‍ഷത്തിന്റെ തുടക്കം. കേക്കും വൈനും എന്നെ തകര്‍ത്തുകളഞ്ഞു. വീണ്ടും പരിശ്രമം തുടരുന്നു' -എന്നെഴുതി കൊണ്ടാണ് ചിത്രങ്ങള്‍ ഷെയര്‍ ചെയ്തത്.ALSO READ: Sabarimala: വീണ്ടും മര്‍ദ്ദന പരാതി; ശബരിമലയില്‍ തീര്‍ത്ഥാടകന് പൊലീസിന്റെ മര്‍ദ്ദനമേറ്റതായി പരാതി
  
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Gopika Anil: ബാലേട്ടനിലെ മോഹന്‍ലാലിന്റെ മകള്‍, ഇന്ന് സാന്ത്വനം സീരിയലിലെ താരം; നടി ഗോപികയുടെ വിശേഷങ്ങള്‍