ബാഡ് ബോയ്‌സിനു നെഗറ്റീവ് റിവ്യു; യുട്യൂബറെ വിളിച്ച് ഭീഷണിപ്പെടുത്തി നിര്‍മാതാവ് (വീഡിയോ)

ഓണം റിലീസായി തിയറ്ററുകളിലെത്തിയ ബാഡ് ബോയ്‌സിനു ആദ്യദിനം മുതല്‍ നെഗറ്റീവ് റിവ്യൂസാണ് കേള്‍ക്കുന്നത്

രേണുക വേണു
വെള്ളി, 20 സെപ്‌റ്റംബര്‍ 2024 (09:44 IST)
Bad Boyz: ഒമര്‍ ലുലു സംവിധാനം ചെയ്ത 'ബാഡ് ബോയ്‌സ്' സിനിമയ്ക്കു നെഗറ്റീവ് റിവ്യു ചെയ്ത വീഡിയോ വ്‌ളോഗര്‍ ഉണ്ണി വ്‌ളോഗ്‌സിനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി നിര്‍മാതാവ്. റിവ്യു യുട്യൂബില്‍ നിന്ന് ഒഴിവാക്കിയില്ലെങ്കില്‍ വിവരമറിയുമെന്ന് ബാഡ് ബോയ്‌സ് നിര്‍മാതാവ് എബ്രഹാം മാത്യു ഉണ്ണിയെ ഭീഷണിപ്പെടുത്തുന്നുണ്ട്. കോള്‍ റെക്കോര്‍ഡിങ് ഉണ്ണി വ്‌ളോഗ്‌സ് തന്നെയാണ് പുറത്തുവിട്ടത്. 
 
' ഇട്ട സാധനം നീ ഡിലീറ്റ് ചെയ്യുക. അതാണ് നിനക്ക് നല്ലത്. വീഡിയോ ഒരു മണിക്കൂറിനുള്ളില്‍ ഡിലീറ്റ് ചെയ്തില്ലെങ്കില്‍ നീ വിവരം അറിയും. ഡിലീറ്റ് ചെയ്തില്ലെങ്കില്‍ നിനക്ക് അധോഗതി ആയിരിക്കും. നിനക്ക് തോന്നുന്നത് എഴുതി ഇടാനല്ല ഞാന്‍ കോടികള്‍ മുടക്കി സിനിമ ചെയ്യുന്നത്. നാളെ രാവിലെ നിന്റെ വീട്ടിലേക്ക് ഞാന്‍ ആളെയും കൊണ്ടുവരാം,' ഉണ്ണി പുറത്തുവിട്ട കോള്‍ റെക്കോര്‍ഡിങ്ങില്‍ അബാം മൂവീസ് ഉടമ എബ്രഹാം മാത്യു പറയുന്നതായി കേള്‍ക്കാം. 


ഓണം റിലീസായി തിയറ്ററുകളിലെത്തിയ ബാഡ് ബോയ്‌സിനു ആദ്യദിനം മുതല്‍ നെഗറ്റീവ് റിവ്യൂസാണ് കേള്‍ക്കുന്നത്. വന്‍ താരനിര ഉണ്ടായിട്ടും പ്രേക്ഷകരെ രസിപ്പിക്കുന്നതൊന്നും ചിത്രത്തിലില്ലെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. റഹ്‌മാന്‍, ബാബു ആന്റണി, ബിബിന്‍ ജോര്‍ജ്ജ്, ഷീലു എബ്രഹാം, ടിനി ടോം എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ തിരഞ്ഞെടുപ്പ്: ഡ്യൂട്ടിയില്‍ 2,56,934 ഉദ്യോഗസ്ഥര്‍

എസ്ഐക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും നേരെ ആക്രമണം: സിപിഎമ്മുകാര്‍ക്കെതിരായ ക്രിമിനല്‍ കേസ് പിന്‍വലിക്കാന്‍ ആഭ്യന്തര വകുപ്പ് ഹര്‍ജി നല്‍കി

തദ്ദേശ തിരഞ്ഞെടുപ്പ്: ബാലറ്റ് പേപ്പര്‍ അച്ചടിച്ചു തുടങ്ങി

അഗ്നിവീർ: കരസേനയിലെ ഒഴിവുകൾ ഒരു ലക്ഷമാക്കി ഉയർത്തിയേക്കും

എസ്ഐആറിന് സ്റ്റേ ഇല്ല; കേരളത്തിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി ഡിസംബര്‍ 2 ന് വിധി പറയും

അടുത്ത ലേഖനം
Show comments