Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രണവിന് കല്യാണപ്രായമായോ ? നടന്റെ ഇപ്പോഴത്തെ വയസ്സ്, യാത്രകളില്‍ തന്നെ താരം

Is Pranav of marriageable age The current age of the actor is the star on the go

കെ ആര്‍ അനൂപ്

, വ്യാഴം, 19 സെപ്‌റ്റംബര്‍ 2024 (19:28 IST)
ബോക്‌സ് ഓഫീസില്‍ മിന്നും വിജയങ്ങള്‍ സമ്മാനിക്കുമ്പോഴും പ്രണവ് മോഹന്‍ലാല്‍ എന്ന നടന്‍ ആര്‍ക്കും പിടി തരാതെ ഇഷ്ടമുള്ള യാത്രകളിലാണ്. ഇപ്പോഴിതാ തോളില്‍ വലിയ ബാഗുമായി നടന്നു നീങ്ങുന്ന പ്രണവിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ നിറയാറുണ്ട്.
 
വിരലിലെണ്ണാവുന്ന സിനിമകളെ പ്രണവ് മോഹന്‍ലാല്‍ ചെയ്തിട്ടുള്ളൂ. നായകനായി തിളങ്ങാന്‍ ആഗ്രഹിക്കാത്ത പ്രണവ് നെഗറ്റീവ് റോളുകള്‍ ചെയ്യുവാനും താല്പര്യം കാണിക്കുന്നുണ്ട്. അത്തരത്തിലുള്ള വേഷത്തിനായി കാത്തിരിക്കുകയാണ് നടന്‍.ഹൃദയം, വര്‍ഷങ്ങള്‍ക്കു ശേഷം, എന്നീ സിനിമകള്‍ക്ക് ശേഷം പ്രണവിനെ ഇനി തെലുങ്കില്‍ കാണാം.ചില ട്രേഡ് അനലിസ്റ്റുകളാണ് പുതിയ വിശേഷം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നത്.
 
13 ജൂലൈ 1990ല്‍ ജനിച്ച നടന് 34 വയസ്സാണ് പ്രായം.
 
മൈത്രി മൂവി മേക്കേഴ്സ് നിര്‍മ്മിക്കുന്ന പുതിയ സിനിമ കൂടിയാണിത്. ഇതുമായി ബന്ധപ്പെട്ട ഒരു അപ്‌ഡേറ്റും പുറത്തുവന്നിട്ടില്ല.കൊരട്ടാല ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 
 
36 വര്‍ഷത്തെ കൂട്ടാണ്, മോഹന്‍ലാല്‍ സുചിത്രയുമായി. സുചിത്രയുടെ ഇരുപത്തിരണ്ടാം വയസ്സിലാണ് മോഹന്‍ലാല്‍ ജീവിതത്തിലേക്ക് കടന്നുവരുന്നത്.ഞങ്ങള്‍ക്ക് ഇടയില്‍ ആറു വയസ് പ്രായ വ്യത്യാസം ഉണ്ടായിരുന്നുള്ളൂ.പ്രായത്തില്‍ കവിഞ്ഞ പക്വതയുള്ള മനുഷ്യനായിട്ടാണ് തനിക്ക് തോന്നിയിട്ടുളളതെന്നും സുചിത്ര പറഞ്ഞിട്ടുണ്ട്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അമല്‍ നീരദ് പടം 'ബോഗയ്ന്‍വില്ല' ഒക്ടോബറില്‍