Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേരളത്തില്‍ എല്ലാവരും ലൈം ടീയെ കുറിച്ച് സംസാരിക്കുന്നു, എനിക്ക് ടിനിയെ കൊല്ലാനുള്ള ദേഷ്യമുണ്ട്: ബാല

ടിനിയെ കൊല്ലാനുള്ള ദേഷ്യമുണ്ടെന്നും കേരളത്തിലെത്തിയപ്പോള്‍ എല്ലാവരും ലെമണ്‍ ടീയെ കുറിച്ചാണ് സംസാരിക്കുന്നതെന്നും ബാല

Bala against Tini Tom കേരളത്തില്‍ എല്ലാവരും ലൈം ടീയെ കുറിച്ച് സംസാരിക്കുന്നു
, ഞായര്‍, 4 സെപ്‌റ്റംബര്‍ 2022 (09:24 IST)
ഒരു ചാനല്‍ ഷോയ്ക്കിടെ നടന്‍ ബാലയെ ടിനി ടോം അനുകരിച്ചത് സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ വൈറലായിരുന്നു. 'ഞാന് പൃഥ്വിരാജ് ഉണ്ണി മുകുന്ദന് അനൂപ് മേനോന്' എന്ന് തുടങ്ങുന്ന ഡയലോഗ് പറഞ്ഞാണ് ടിനി ബാലയെ അനുകരിച്ചത്. ഈ വീഡിയോ വൈറലായതിനു പിന്നാലെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ബാല.
 
റിപ്പോര്‍ട്ടര്‍ ടിവിയില്‍ ടിനി ടോം വാര്‍ത്താ അവതാരകനായി എത്തിയപ്പോള്‍ അതിഥിയായി ബാലയും ഉണ്ടായിരുന്നു. താന്‍ തമാശ രൂപേണയാണ് ബാലയുടെ സ്വരം അനുകരിച്ചതെന്ന് ടിനി ടോം പറഞ്ഞു. ബാലയോട് ടിനി മാപ്പും ചോദിച്ചു. എന്നാല്‍ ബാലയുടെ പ്രതികരണം കുറച്ച് ദേഷ്യത്തിലായിരുന്നു.
 
ടിനിയെ കൊല്ലാനുള്ള ദേഷ്യമുണ്ടെന്നും കേരളത്തിലെത്തിയപ്പോള്‍ എല്ലാവരും ലെമണ്‍ ടീയെ കുറിച്ചാണ് സംസാരിക്കുന്നതെന്നും ബാല പറഞ്ഞു. ' അത്രയും സന്തോഷമൊന്നും ഇല്ല. നേരിട്ട് കാണുമ്പോള്‍ നിങ്ങളെ കൊല്ലാനുള്ള ദേഷ്യമുണ്ട്. രണ്ട് ദിവസത്തേക്ക് ഞാന്‍ കേരളത്തിലേക്ക് വന്നിരുന്നു. എയര്‍പോര്‍ട്ടില്‍ വരെ ആളുകള്‍ ലൈം ടീയെ കുറിച്ച് സംസാരിക്കുന്നു. ഞാന്‍ ഭയങ്കര ദേഷ്യത്തിലാ. ഒട്ടും ഇഷ്ടമായില്ല. സൈബര്‍ ആക്രമണം നേരിട്ടുകൊണ്ടിരിക്കാ. ഓണാശംസകള്‍ നേര്‍ന്നാല്‍ എനിക്ക് തിരിച്ചു കിട്ടുക ഞാന് പൃഥ്വിരാജ് ഉണ്ണി മുകുന്ദന് ലൈം ടീയൊക്കെയാണ്. ഓണം നശിപ്പിച്ച ടിനി ടോമിന് നന്ദി,' ബാല പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Honey Rose: എന്തൊരു ഹോട്ട് ! ഞെട്ടിച്ച് വീണ്ടും ഹണി റോസ്, വീഡിയോ