Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോകിലയെ വേലക്കാരി എന്ന് വിളിക്കുന്നോ? അവളുടെ അച്ഛൻ വിളിച്ചു, രാഷ്ട്രീയത്തിൽ വലിയ ആളാണ്: ദേഷ്യത്തിൽ വിറച്ച് ബാല

കോകിലയെ വേലക്കാരി എന്ന് വിളിക്കുന്നോ? അവളുടെ അച്ഛൻ വിളിച്ചു, രാഷ്ട്രീയത്തിൽ വലിയ ആളാണ്: ദേഷ്യത്തിൽ വിറച്ച് ബാല

നിഹാരിക കെ എസ്

, ശനി, 7 ഡിസം‌ബര്‍ 2024 (08:33 IST)
തന്റെ നാലാം ഭാര്യയായ കോകിലയെ സോഷ്യല്‍ മീഡിയയില്‍ ആക്ഷേപിക്കുന്നവര്‍ക്കെതിരെ പ്രതികരിച്ച് നടന്‍ ബാല. കോകിലയെ വേലക്കാരിയെന്ന് വിളിച്ച് ആക്ഷേപിക്കുന്നു എന്നാണ് ബാലയുടെ ആരോപണം. ഇതിന് പിന്നില്‍ ആരാണെന്ന് നന്നായി അറിയാമെന്നും, മാപ്പ് പറഞ്ഞില്ലെങ്കില്‍ കനത്ത തിരിച്ചടി ഉണ്ടാകുമെന്നും നടന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച വീഡിയോയില്‍ വ്യക്തമാക്കി. 
 
മാപ്പ് പറഞ്ഞില്ലെങ്കില്‍ നിന്നെ നിയമത്തിന് വിട്ടുകൊടുക്കില്ല. അവളുടെ അച്ഛന്‍ നോക്കിക്കൊള്ളാം എന്ന് പറഞ്ഞിട്ടുണ്ട് എന്നും ബാല പറയുന്നുണ്ട്. കോകിലയുടെ അച്ഛൻ വിളിച്ചെന്നും അദ്ദേഹം തമിഴ്‌നാട്ടിൽ രാഷ്ട്രീയത്തിൽ വലിയ പിടിപാടുള്ള ആളാണ് എന്നും ബാല പറയുന്നു. 
 
ബാലയുടെ വാക്കുകൾ:
 
എല്ലാവര്‍ക്കും നമസ്‌കാരം. കോകില ഇന്ന് കുറച്ച് വിഷമത്തിലായിരുന്നു. മീഡിയയ്ക്ക് ഇത് എന്താണ് പറ്റിയത്? ഒരു മെസേജ് ഇടുന്നു, അത് ഭയങ്കരമായി വൈറല്‍ ആകുന്നു. ഒരാളുടെ ഭാര്യയെ വേലക്കാരി എന്നൊക്കെ വിളിക്കുമോ ആരെങ്കിലും? ഇതാണോ നിങ്ങളുടെ സംസ്‌കാരം? ഇത് എന്റെ മാമന്റെ മകള്‍ ആണ്. ഇത് പറഞ്ഞ നിന്റെ ഭാര്യയെപ്പറ്റി ഞാന്‍ എന്താണ് പറയേണ്ടത്? ഞാന്‍ പറയുന്നു നിങ്ങള്‍ സിനിമകളെ കുറിച്ച് സംസാരിക്ക്, അഭിനയത്തെപ്പറ്റി സംസാരിക്ക്, അടുത്ത് വരുന്ന റിലീസുകളെപ്പറ്റി സംസാരിക്ക്.
 
ഞാന്‍ വൈക്കത്തിന് വേണ്ടി നല്ല കാര്യങ്ങള്‍ ചെയ്യുന്നു, അമ്പലത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നു. ഞാന്‍ പറഞ്ഞ വാക്കുകള്‍ എന്തെങ്കിലും തെറ്റിച്ചോ? അപ്പോള്‍ ഞങ്ങള്‍ രണ്ടുപേരും നന്നായി ഇരിക്കുന്നത് നിങ്ങള്‍ക്ക് ഇഷ്ടമല്ല, നിങ്ങള്‍ എന്ത് വേണമെങ്കിലും പറയും. അടുത്തവന്റെ ഭാര്യയെ കുറിച്ചും മക്കളെ കുറിച്ചും എന്തും പറയും ഇതാണ് നിങ്ങളുടെ സംസ്‌കാരം. ഞാന്‍ പണ്ടേ പറഞ്ഞിട്ടുണ്ട് കോകിലയുടെ അച്ഛന്‍ രാഷ്ട്രീയത്തില്‍ വലിയ ഒരാളാണെന്ന്. അദ്ദേഹം എന്നെ വിളിച്ചിരുന്നു. പൊലീസില്‍ പരാതി കൊടുക്കണ്ട അദ്ദേഹം നോക്കിക്കൊള്ളാം എന്ന് പറഞ്ഞു.
 
ഇത് പറഞ്ഞവന്‍ മാപ്പ് പറയണം. മറ്റൊരാളിന്റെ ഭാര്യയെ കുറിച്ച് ഇങ്ങനെ സംസാരിക്കാന്‍ പാടില്ല. ഒരുത്തന്‍ പറഞ്ഞത് എല്ലാവരും കൂടി എടുത്ത് ന്യൂസ് ആക്കുകയാണ്. ഇതേ കുറിച്ച് ചോദിച്ചുകൊണ്ട് ഞങ്ങള്‍ക്ക് ഫോണ്‍ കോള്‍ വരുന്നു. ഇതൊന്നും ഞാന്‍ അല്ല ആദ്യം തുടങ്ങി വച്ചത്. ആദ്യം അത് മനസിലാക്ക്. പ്രവര്‍ത്തിയും പ്രതികരണവും വ്യത്യസ്തമാണ്. നിങ്ങള്‍ തുടങ്ങി വെക്കുക എന്നിട്ട് ഞാന്‍ പ്രതികരിക്കുക.
 
ഒരു മര്യാദ വേണം. നിങ്ങള്‍ എന്താണ് വിചാരിച്ചത്? കോകിലയുടെ കുടുംബം ഏതാണെന്ന് നിനക്ക് അറിയാമോ? ഞാന്‍ നിനക്ക് മെസേജ് അയക്കുന്നുണ്ട്. നീ മാപ്പ് പറയണം. ഞങ്ങള്‍ നിന്നെ നിയമത്തിന് വിട്ടുകൊടുക്കില്ല. അവളുടെ അച്ഛന്‍ നോക്കിക്കൊള്ളാം എന്ന് പറഞ്ഞിട്ടുണ്ട് നിന്നെ. ഇനി ഒരിക്കലും എന്റെ മാത്രമല്ല മറ്റൊരുത്തന്റെയും കുടുംബത്തില്‍ കയറി കളിക്കരുത്. ഇത് നിനക്ക് ഞാന്‍ നേരിട്ട് തരുന്ന താക്കീതാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സൗദിയിൽ പുഷ്പ 2 വിൽ 19 മിനിറ്റ് സെൻസർ, ഹിന്ദു ദൈവങ്ങളെ ചിത്രീകരിക്കുന്ന ജാതാര സീനുകൾ നീക്കി