Webdunia - Bharat's app for daily news and videos

Install App

ഒരു വിവാഹം കൂടി കഴിക്കണമെന്ന് ബാല: അമൃതയായിരുന്നു ശരിയെന്ന് ആരാധകർ, എലിസബത്തിന് സംഭവിച്ചതെന്ത്?

നിഹാരിക കെ എസ്
തിങ്കള്‍, 21 ഒക്‌ടോബര്‍ 2024 (09:14 IST)
കൊച്ചി: വീണ്ടും വിവാഹിതനാകാൻ തീരുമാനിച്ചതായി നടൻ ബാല കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. വധു ആരാണെന്ന് ബാല പറഞ്ഞില്ല. വിവാഹം കഴിച്ച് കുട്ടിയുമായി ജീവിക്കുമെന്നും തന്റെ 250 കോടിയുടെ സ്വത്ത് തട്ടിയെടുക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നുമായിരുന്നു ബാലയുടെ ആരോപണം. എന്നാൽ, മുൻപത്തേത് പോലെയല്ല കാര്യങ്ങൾ. ഇത്തവണ സോഷ്യൽ മീഡിയയും ആരാധകരും ബാലയ്‌ക്കെതിരാണ്.
 
വർഷങ്ങളായി മുൻഭാര്യ അമൃതയ്‌ക്കെതിരെ ആരോപണമുയർത്തി നടൻ ബാല രംഗത്തുണ്ട്. ആ കാലയളവിലൊന്നും അമൃത തന്റെ ഭാഗം തുറന്നുകാട്ടാനോ ബാലയ്‌ക്കെതിരെ സംസാരിക്കാനോ തയ്യാറായിരുന്നില്ല. കോടതിയുടെ പരിഗണനയിൽ ഒത്തുതീർപ്പാക്കിയ ഡിവോഴ്സ് വിഷയമായതിനാൽ തന്റെ നിലപാടിൽ അമൃത ഉറച്ചുനിന്നു. എന്നാൽ, ബാല വിടാൻ ഭാവമുണ്ടായിരുന്നില്ല. അമൃതയെ സ്ഥിരം അധിക്ഷേപിച്ച് കൊണ്ടിരുന്നു. വളർന്നുവരുന്ന ഒരു മകൾ തനിക്കുണ്ടെന്ന് ബോധ്യമില്ലാതെയായിരുന്നു ഈ അധിക്ഷേപമെന്ന് സോഷ്യൽ മീഡിയയും ചൂണ്ടിക്കാട്ടി. 
 
അടുത്തിടെ ആദ്യമായി ബാലയ്‌ക്കെതിരെ മകൾ രംഗത്ത് വന്നു. അമ്മയെ ഉപദ്രവിക്കുമായിരുന്നുവെന്നും, തനിക്ക് ഒരിക്കൽ പോലും ഒരു സമ്മാനം അയക്കുകയോ തന്നെ കാണണമെന്ന് അമ്മയെ വിളിച്ച് അറിയിക്കുകയോ ചെയ്തിട്ടില്ലെന്നായിരുന്നു മകൾ പറഞ്ഞത്. ഇതോടെ, കരഞ്ഞുകൊണ്ട് വികാരഭരിതനായി ബാല വീണ്ടും വന്നു. ഈ കരച്ചിലിൽ സോഷ്യൽ മീഡിയ വീണു. തുടർന്ന് അമൃതയ്ക്കും മകൾക്കും നേരെ നടന്നത് സമാനതകളില്ലാത്ത സൈബർ ആക്രമണമായിരുന്നു. വിവാദം കെട്ടടങ്ങിയ സമയം, അമൃത ബാലയ്‌ക്കെതിരെ കേസ് നൽകി. വ്യക്തിഹത്യ ചെയ്തെന്നാരോപിച്ചായിരുന്നു കേസ്. പോലീസ് ബാലയെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. 
 
എന്നിട്ടും ബാലയുടെ ആരോപണങ്ങൾ അവസാനിച്ചില്ല. തന്നെ കുടുക്കാൻ ശ്രമിക്കുന്നതായി അദ്ദേഹം ആരോപിച്ചു. ഇതിന് പിന്നാലെയാണ് പുതിയ വിവാഹ വെളിപ്പെടുത്തൽ. എന്നാൽ, ഇത്തവണ പഴയത് പോലെ ഒന്നും ഏറ്റില്ല. അമൃതയ്ക്ക് മുൻപ് ബാല ഒരു വിവാഹം കഴിച്ചിരുന്നു. അമൃതയ്ക്ക് ശേഷവും ബാല ഒരു വിവാഹം കഴിച്ചു. എലിസബത്ത്. നിലവിൽ എലിസബത്തിനെ കുറിച്ച് ഒരു വിവരവുമില്ല.
 
'നിങ്ങൾക്കും എലിസബത്തിനും ഇടയിൽ എന്താണ് സംഭവിച്ചതെന്ന് നിങ്ങൾ പരസ്യമായി വ്യക്തമാക്കണം.. നിങ്ങളുടെ പ്രയാസകരമായ സമയങ്ങളിൽ അവൾ നിങ്ങളോടൊപ്പമുണ്ടായിരുന്നു, പക്ഷേ ഒരു ദിവസം സുഖം പ്രാപിച്ചതിന് ശേഷം അവൾ നിങ്ങളെ ഒരു വിശദീകരണവുമില്ലാതെ ഉപേക്ഷിച്ചു.. അത് പൊതുസമൂഹത്തിൽ വളരെ വലിയ തെറ്റിദ്ധാരണയാണ്. മര്യാദക്ക് അവൾക്ക് എന്ത് സംഭവിച്ചു.. അപ്പോൾ പൊതുജനം നിങ്ങളെ പിന്തുണയ്ക്കും അല്ലെങ്കിൽ ഇല്ല' എന്നാണ് ഒരാളുടെ കമന്റ്.
 
'വേദനിക്കുന്ന കോടീശ്വരൻ, ബാലയെ തമിഴ്‌നാടിന് കൊടുത്തിട്ട് ആ അരിക്കൊമ്പനെ ഇങ്ങോട്ട് തരാൻ പറ്റുമോ?, കുട്ടിയും ഭാര്യയും ഒരു പാക്കേജ് ആണോ ഉദ്ദേശിക്കുന്നത്. അമൃതയായിരുന്നു ശരി. നിങ്ങളുടെ പ്രാക്ക് കേട്ട് അമൃതയെ തെറിവിളിച്ചവർ ഇനിയെങ്കിലും സ്വന്തം തെറ്റുകൾ മനസിലാക്കണം', എന്നിങ്ങനെ പോകുന്നു കമന്റുകൾ.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വേടനെതിരായ ബലാത്സംഗ കേസ്; സാമ്പത്തിക ഇടപാടുകള്‍ സ്ഥിരീകരിച്ച് പോലീസ്

വീട്ടില്‍ വിളിച്ച് വരുത്തി പെണ്‍സുഹൃത്ത് വിഷം നല്‍കി, കോതമംഗലത്തെ യുവാവിന്റെ മരണത്തില്‍ യുവതി കസ്റ്റഡിയില്‍

പാകിസ്ഥാന് എണ്ണപാടം നിര്‍മിക്കാന്‍ സഹായം, ഇന്ത്യയുടെ മുകളില്‍ 25 ശതമാനം താരിഫ്, മോദിയെ വെട്ടിലാക്കുന്ന ഫ്രണ്ടിന്റെ ഇരുട്ടടി

നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചു എന്നതിനര്‍ത്ഥം റദ്ദാക്കി എന്നല്ല; തലാലിന്റെ സഹോദരന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഇന്ത്യ എണ്ണ വാങ്ങുന്നത് ഉക്രെയ്‌നിലെ യുദ്ധത്തിന് റഷ്യയെ സഹായിക്കുന്നു: യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

അടുത്ത ലേഖനം
Show comments