നടൻ ബിനീഷ് ബാസ്റ്റനും സംവിധായകൻ അനിൽ രാധാകൃഷ്ണൻ മേനോനും തമ്മിൽ വേദി പങ്കിടുന്നതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ ബിനീഷിനെതിരെ വിമർശനവുമായി ബാലചന്ദ്രമേനോൻ. ബിനീഷ് നടത്തിയ പ്രതിഷേധം പബ്ലിസിറ്റിക്ക് വേണ്ടിയാണെന്നും. വേദിയിൽ അങ്ങനെ പെരുമാറാൻ പാടില്ലായിരുന്നു എന്നുമാണ് ബാലചന്ദ്രമേനോന്റെ വിമർശനം.
ബിനീഷ് കാണിച്ചത് ശരിയായില്ല. നടനായ ബിനീഷിനെ എല്ലാവരും അറിയുകയാണ് ഈ സംഭവത്തിലൂടെ ഉണ്ടായത്. ബിനീഷിന്റെ പ്രതിഷേധം അൺപാർലമെന്ററിയായിരുന്നു. ഒരാൾ സംസാരിക്കുമ്പോൾ വേദിയിലേക്ക് കയറി വന്ന് കുത്തിയിരിക്കുന്നതും പിന്നീട് പ്രസംഗിക്കുന്നതും ഒന്നും ശരിയല്ല.
വീട്ടിലേത് പോലെയല്ല ശ്രോതാക്കളോട് പെരുമാറേണ്ടത്. സഭയിൽ മാന്യമായി പെരുമാറണം. കാണികളോട് ബഹുമാനം വേണം. മേനോൻ എന്ന പ്രയോഗമാണ് ഈ വിഷയത്തിൽ ഇത്ര പ്രാധാന്യം വരാൻ കാരണം. അത് പബ്ലിസിറ്റിക്ക് വേണ്ടി മനപ്പൂർവം ഉണ്ടാക്കിയതാണ്. ബാഹറൈനിൽ ഒരു പാരിപാടിയിൽ സംസരിക്കവേയാണ് ബാലചന്ദ്രമേനോൻ ബിനീഷിനെതിരെ വിമർഷനം ഉന്നയിച്ചത്.