Select Your Language

Notifications

webdunia
webdunia
webdunia
webdunia

നടൻ ബാലു വർഗീസും നടി എലീനയും വിവാഹിതരാകുന്നു; അടുത്ത മാസം വിവാഹനിശ്ചയം

ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലൂടെ എലീന തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

Balu Varghese
ഒരുപിടി ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടനായി മാറിയ ബാലു വര്‍ഗീസ് വിവാഹിതനാകുന്നു. നടിയും മോഡലും ആയ എലീന കാതറിന്‍ ആണ് വധു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലൂടെ എലീന തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ബാലു വിവാഹ അഭ്യര്‍ത്ഥന നടത്തിയെന്നും താന്‍ സമ്മതം മൂളിയെന്നും എലീന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
 
പ്രണയത്തിലായിരുന്ന ഇരുവരുടേയും വിവാഹ ഒരുക്കങ്ങള്‍ തുടങ്ങിയിട്ട് ഒരു വര്‍ഷത്തോളമായി. കഴിഞ്ഞ മാസം എലീനയുടെ പിറന്നാള്‍ ദിനത്തില്‍ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തില്‍ ബാലു എലീനയെ പ്രപ്പോസ് ചെയ്തിരുന്നു.
 
യുവനടന്മാരില്‍ ഏറെ ശ്രദ്ധേയനായ താരമാണ് ബാലു വര്‍ഗീസ്. ഇദ്ദേഹം നടന്‍ ലാലിന്റെ സഹോദരി പുത്രന്‍ കൂടിയാണ്. 2015ല്‍ മിസ് സൗത്ത് ഇന്ത്യയായി തെരഞ്ഞെടുക്കപ്പെട്ട എലീന അറിയപ്പെടുന്ന മോഡലാണ്. അയാള്‍ ഞാനല്ല, വിജയ് സൂപ്പറും പൗര്‍ണമിയും എന്നീ സിനിമകളില്‍ എലീന അഭിനയിച്ചിട്ടുണ്ട്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പുതുവർഷത്തിൽ ആരാധകരെ ഞെട്ടിച്ച് ദിലീപ്, കേശു ഈ വീടിന്റെ നാഥന്റെ ഫസ്റ്റ്‌ലുക്ക് വൈറലാകുന്നു