Select Your Language

Notifications

webdunia
webdunia
webdunia
webdunia

സിനിമ ആരംഭിച്ച് അരമണിക്കൂറിന് മുന്‍പേ നെഗറ്റീവ് റിവ്യു, ബാന്ദ്ര സിനിമയ്‌ക്കെതിരെ നെഗറ്റീവ് റിവ്യൂ ഇട്ട യൂട്യൂബ് വ്‌ളോഗര്‍മാര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു

Bandra Film News Malayalam

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 1 മാര്‍ച്ച് 2024 (12:51 IST)
ബാന്ദ്ര സിനിമയ്‌ക്കെതിരെ നെഗറ്റീവ് റിവ്യൂ ഇട്ട യൂട്യൂബ് ബ്ലോഗര്‍മാര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. തിരുവനന്തപുരം ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് നിര്‍ദ്ദേശം നല്‍കിയത്. പൂന്തുറ പോലീസിനോടാണ് കേസെടുക്കാന്‍ നിര്‍ദ്ദേശം. 2023 നവംബര്‍ 10നാണ് സിനിമ തിയേറ്ററുകളില്‍ എത്തിയത്. രാവിലെ 11:30 ക്ക് സിനിമാ റിലീസ് ചെയ്ത് അരമണിക്കൂര്‍ ആകുന്നതിനു മുമ്പ് തന്നെ ബ്ലോഗര്‍മാര്‍ നെഗറ്റീവ് റിവ്യവുമായി എത്തുകയായിരുന്നു. നെഗറ്റീവ് റിവ്യൂ മൂന്നുദിവസം കൊണ്ട് 27 ലക്ഷം പേര്‍ കണ്ടിട്ടുണ്ട്.
 
സിനിമയുടെ നിര്‍മ്മാതാവ് വിനായക ഫിലിംസ് ആണ് പരാതിയുമായി കോടതിയില്‍ എത്തിയത്. ഇതിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും പരാതിയില്‍ പറയുന്നു. അശ്വന്ത് കോക്ക്, ശിഹാബ്, ഉണ്ണി വ്‌ളോഗ്‌സ്, ഷാന്‍ മുഹമ്മദ്, സായി കൃഷ്ണ തുടങ്ങിയവരാണ് കേസിലെ പ്രതികള്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തെലുങ്ക് സിനിമയിലെ കിംഗ് ആരാണ്? പ്രതിഫലത്തിന്റെ കാര്യത്തില്‍ മുന്നില്‍ ഈ നടന്‍, രണ്ടാം സ്ഥാനത്ത് അല്ലു അര്‍ജുന്‍