Webdunia - Bharat's app for daily news and videos

Install App

ജനപ്രിയനും ഈ ഗതികേട് ! ഒരു കോടി പോലും കളക്ട് ചെയ്യാതെ ബാന്ദ്ര; വന്‍ പരാജയത്തിലേക്ക്

ഉദയകൃഷ്ണയുടെ തിരക്കഥയാണ് ബാന്ദ്രക്ക് വലിയ തിരിച്ചടിയായതെന്ന് പ്രേക്ഷകര്‍ പറയുന്നു

Webdunia
ഞായര്‍, 12 നവം‌ബര്‍ 2023 (08:37 IST)
ബോക്‌സ്ഓഫീസില്‍ തകര്‍ന്നടിഞ്ഞ് ദിലീപ് ചിത്രം ബാന്ദ്ര. ഉദയകൃഷ്ണയുടെ തിരക്കഥയില്‍ അരുണ്‍ ഗോപി സംവിധാനം ചെയ്ത ചിത്രം വെള്ളിയാഴ്ചയാണ് തിയറ്ററുകളിലെത്തിയത്. ആദ്യദിനം മുതല്‍ മോശം പ്രതികരണമാണ് ചിത്രത്തിനു ലഭിക്കുന്നത്. ആദ്യ ദിനത്തില്‍ 1.15 കോടി രൂപയാണ് ഇന്ത്യയില്‍ നിന്ന് ചിത്രത്തിനു ലഭിച്ചത്. 30 ശതമാനത്തില്‍ മാത്രമായിരുന്നു ചിത്രത്തിനു ആദ്യ ദിനത്തിലെ ഒക്യുപ്പെന്‍സി. 
 
രണ്ടാം ദിനമായ ശനിയാഴ്ചയിലേക്ക് എത്തിയപ്പോള്‍ ചിത്രത്തിന് ഒരു കോടി പോലും കളക്ട് ചെയ്യാന്‍ സാധിച്ചില്ല. കേരളത്തില്‍ നിന്ന് 60 ലക്ഷം മാത്രമാണ് രണ്ടാം ദിനം ബാന്ദ്ര നേടിയത്. ചിത്രം ബോക്‌സ്ഓഫീസില്‍ വന്‍ പരാജയമാകുമെന്ന സൂചനകളാണ് കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. 
 
ഉദയകൃഷ്ണയുടെ തിരക്കഥയാണ് ബാന്ദ്രക്ക് വലിയ തിരിച്ചടിയായതെന്ന് പ്രേക്ഷകര്‍ പറയുന്നു. ഉദയകൃഷ്ണയുടെ പല സിനിമകളിലും കണ്ടുമടുത്ത കാഴ്ചകള്‍ ബാന്ദ്രയിലും ഉണ്ട്. ഇവയൊന്നും പ്രേക്ഷകരുമായി കണക്ട് ചെയ്യുന്നില്ല. ആദ്യ ഭാഗങ്ങളില്‍ കേരളത്തിലാണ് കഥ നടക്കുന്നത്. തുടക്കത്തില്‍ ചില നര്‍മങ്ങള്‍ പ്രേക്ഷകരെ രസിപ്പിക്കുന്നുണ്ട്. ദിലീപും ഈ ഭാഗങ്ങളില്‍ തരക്കേടില്ലാത്ത പ്രകടനം കാഴ്ചവെച്ചു. പിന്നീട് അധോലോക കഥ പറച്ചില്‍ സിനിമയെ പൂര്‍ണമായി പിന്നോട്ടടിപ്പിക്കുന്നു. തമന്നയുടെ കഥാപാത്രം മികവ് പുലര്‍ത്തി. ചില സംഘട്ടന രംഗങ്ങള്‍ മികച്ചു നിന്നു. എന്നാല്‍ കഥയ്ക്ക് കൃത്യമായ അടിത്തറയില്ലാത്തത് പ്രേക്ഷകരെ മുഷിപ്പിക്കുന്നു. രണ്ടാം ഭാഗത്തിനുള്ള സാധ്യത തുറന്നിട്ടാണ് ബാന്ദ്ര അവസാനിക്കുന്നത്. 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സാമ്പത്തിക തട്ടിപ്പ് ദേവസ്വം ബോർഡ് ക്ലർക്കായിരുന്ന ആൾക്ക് 24 വർഷം കഠിനതടവ്

ബൈക്കിൽ എത്തിയ അജ്ഞാതൻ അധ്യാപികയെ അടിച്ചിട്ടശേഷം നാല് പവന്റെ മാല കവർന്നു

കഞ്ചാവ് കേസിൽ യുവതിക്ക് മൂന്ന് വർഷം കഠിനതടവ്

ധാന്യങ്ങള്‍ സൂക്ഷിക്കുമ്പോള്‍ പ്രാണികളുടെ ശല്യം ഉണ്ടാകാറുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

നിങ്ങള്‍ സൗജന്യ എഐ ടൂളുകള്‍ക്ക് പിന്നാലെ പോകുന്നവരാണോ? സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments