Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലുങ്കിയുടുത്ത് തോക്കുമായി ബന്‍വാര്‍ സിംഗ് ഷെഖാവത്ത്, ഇത്തവണ ഫഹദ് ഞെട്ടിക്കും,പുഷ്പ 2 സ്‌പെഷ്യല്‍ പോസ്റ്റര്‍ പുറത്ത്

Banwar Singh Shekhawat in a lungi with a gun

കെ ആര്‍ അനൂപ്

, വ്യാഴം, 8 ഓഗസ്റ്റ് 2024 (19:45 IST)
ഫഹദ് ഫാസിലിന്റെ ജന്മദിനത്തോടനുബന്ധിച്ച് 'പുഷ്പ: ദ റൂളി'ലെ സ്‌പെഷ്യല്‍ പോസ്റ്റര്‍ പുറത്തുവന്നു.ബന്‍വാര്‍ സിംഗ് ഷെഖാവത്ത് ഐ.പി.എസ് ഓഫീസറായി ശക്തമായ വേഷത്തില്‍ ഫഹദ് ഉണ്ടാകുമെന്ന് ഏതാണ്ട് ഉറപ്പായി. ലുങ്കിയുടുത്ത് ഒരു കൈയില്‍ കോടാലിയും മറുകയ്യില്‍ ചൂണ്ടിയ തോക്കുമായി നില്‍ക്കുന്ന ഫഹദിനെയാണ് പോസ്റ്ററില്‍ കാണാനായത്.
 
സുകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പുഷ്പരാജ് എന്ന കഥാപാത്രത്തെയാണ് അല്ലു അര്‍ജുന്‍ അവതരിപ്പിക്കുന്നത്. രശ്മിക മന്ദാനയാണ്‌നായിക. ആദ്യഭാഗത്തില്‍ എന്നപോലെ ഫഹദ് ഗംഭീര പ്രകടനം കാഴ്ചവയ്ക്കും എന്ന് പ്രതീക്ഷിക്കുന്നു ആരാധകരും.
 
500 കോടി ബജറ്റിലാണ് സിനിമ ഒരുങ്ങുന്നത്. ജഗദീഷ് പ്രതാപ് ഭണ്ഡാരി, ജഗപതി ബാബു, പ്രകാശ് രാജ്, അനസൂയ ഭരദ്വാജ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹണി റോസിന് മോശമായി തോന്നിയില്ല, പിന്നെ നാട്ടുകാര്‍ക്ക് എന്താണ് പ്രശ്‌നം; പുതിയ വിവാദം