Select Your Language

Notifications

webdunia
webdunia
webdunia
webdunia

video പതിനാല് വര്‍ഷം കടന്നുപോയി,വിവാഹവാര്‍ഷികത്തില്‍ ഭാര്യ സുഹാനയെ കുറിച്ച് ബിഗ്‌ബോസ് താരം ബഷീര്‍ ബാഷി

Basheer Bashi Anniversary Celebrate

കെ ആര്‍ അനൂപ്

, വ്യാഴം, 21 ഡിസം‌ബര്‍ 2023 (15:14 IST)
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ബഷീര്‍ ബഷിയും കുടുംബവും. രണ്ട് ഭാര്യമാരുള്ള ബഷീര്‍ കുടുംബ വിശേഷങ്ങള്‍ യൂട്യൂബിലൂടെ എപ്പോഴും പങ്കുവെക്കാറുണ്ട്.രണ്ടാം ഭാര്യയായ മുഷൂറ അമ്മയായത് ഈ അടുത്താണ്. ഇപ്പോഴിതാ മറ്റൊരു സന്തോഷം കൂടി ആരാധകരുമായി പങ്കുവയ്ക്കുകയാണ് ബഷീര്‍.ആദ്യ ഭാര്യ സുഹാനയും ബഷീറും പതിനാലാം വിവാഹവാര്‍ഷികം ആഘോഷിക്കുകയാണ് ഇന്ന്.
വിവാഹ വാര്‍ഷികം ആഘോഷിക്കുന്നതിന്റെ സന്തോഷം ബഷീര്‍ പങ്കുവെച്ചു.
 
'പതിനാല് വര്‍ഷം കടന്നുപോയി. ഇനിയും എന്നെന്നേക്കും ഇതുപോലെ. എന്റെ പാറയും പ്രണയവും എല്ലാമെല്ലാമായവള്‍ക്ക് വിവാഹ വാര്‍ഷികാശംസകള്‍. ലവ് യു സോനു', -എന്നാണ് വിവാഹ വാര്‍ഷിക ദിനത്തിന്റെ സന്തോഷം പങ്കുവെച്ചുകൊണ്ട് ബഷീര്‍ സോഷ്യല്‍ മീഡിയയില്‍ എഴുതിയത്.സുഹാനയ്ക്ക് ഒപ്പമുള്ള ചിത്രവും പങ്കുവെച്ചു.
 
 നിരവധി ആളുകളാണ് ഇരുവര്‍ക്കും ആശംസകളുമായി എത്തിയിരിക്കുന്നത്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നടി അപർണാ നായരുടെ മരണകാരണം ഭർത്താവും അനിയത്തിയുമായുള്ള അവിഹിതം?