Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇസ്ലാം മതവിശ്വാസികളെ തീവ്രവാദികളായി ബീസ്റ്റില്‍ ചിത്രീകരിച്ചു,റിലീസ് നിര്‍ത്തിവെക്കണമെന്ന ആവശ്യം

Beast - Official Trailer (Telugu) | Thalapathy Vijay | Sun Pictures | Nelson | Anirudh | Pooja Hegde

കെ ആര്‍ അനൂപ്

, വ്യാഴം, 7 ഏപ്രില്‍ 2022 (12:44 IST)
വിജയുടെ ബീസ്റ്റ് ഏപ്രില്‍ 13ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ചിത്രത്തിന്റെ ബുക്കിംഗ് കഴിഞ്ഞദിവസം മുതല്‍ ആരംഭിച്ചിരുന്നു.ഇപ്പോഴിതാ ബീസ്റ്റ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് രം?ഗത്തെത്തിയിരിക്കുകയാണ് തമിഴ്‌നാട് മുസ്ലിം ലീഗ്.
 
മുസ്ലിം ലീഗ് തമിഴ്നാട് അധ്യക്ഷന്‍ വിഎംഎസ് മുസ്തഫ ആണ് ഇക്കാര്യം അറിയിച്ചതെന്നും റിലീസ് നിര്‍ത്തിവയ്ക്കാന്‍ സംസ്ഥാന ആഭ്യന്തര സെക്രട്ടറി എസ്.കെ. പ്രഭാകറിന് കത്ത് നല്‍കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
 
ഇസ്ലാം മതവിശ്വാസികളെ തീവ്രവാദികളായി ബീസ്റ്റില്‍ ചിത്രീകരിച്ചിട്ടുണ്ട് എന്നാണ് ആരോപണം. സിനിമ റിലീസ് ചെയ്താല്‍ അസാധാരണ സാഹചര്യത്തിലേക്കു അത് നയിക്കുമെന്നും കത്തില്‍ പറയുന്നു.
 
 ബീസ്റ്റിനെ നേരത്തെ കുവൈത്തില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'AK 61', അജിത് എത്താന്‍ വൈകും, ഷൂട്ടിംഗ് തുടങ്ങുന്നു, പ്രൊഫസറായി നടന്‍