Publish Date: Mon, 07 Mar 2022 (14:22 IST)
Updated Date: Mon, 07 Mar 2022 (14:29 IST)
ബോക്സ്ഓഫീസില്‍ ആറാട്ട് തുടര്‍ന്ന് മമ്മൂട്ടി. മെഗാസ്റ്റാര്‍ നായകനായ ഭീഷ്മ പര്‍വ്വം നാല് ദിവസം കൊണ്ട് 50 കോടി ക്ലബില്‍ ഇടംപിടിച്ചു. റിലീസ് ചെയ്ത് നാല് ദിവസം കൊണ്ട് ചിത്രം 53.80 കോടി കളക്ട് ചെയ്തതായാണ് റിപ്പോര്‍ട്ട്.
മലയാളത്തിലെ ഏറ്റവും വലിയ വീക്കെന്‍ഡ് കളക്ഷനും ഇനി ഭീഷ്മ പര്‍വ്വത്തിന്റെ പേരില്‍ ! ലൂസിഫര്‍, ബാഹുബലി തുടങ്ങിയ സൂപ്പര്‍ഹിറ്റ് സിനിമകളുടെ വീക്കെന്‍ഡ് കളക്ഷന്‍ റെക്കോര്‍ഡ് ഭേദിച്ചാണ് ഭീഷ്മ പര്‍വ്വം കേരളത്തില്‍ പുതിയ റെക്കോര്‍ഡ് ഇട്ടിരിക്കുന്നത്.