Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇത്തവണ ഉറപ്പാ...റിലീസ് മാറ്റിവയ്ക്കപ്പെട്ട ഷെയിന്‍ നിഗം ചിത്രം, 'ബര്‍മുഡ' തീയേറ്ററുകളിലേക്ക്

Bermuda Official Trailer | Bermuda Movie | Shane Nigam | Vinay Forrt | TK Rajeev Kumar

കെ ആര്‍ അനൂപ്

, ബുധന്‍, 26 ഒക്‌ടോബര്‍ 2022 (09:52 IST)
റിലീസ് മാറ്റിവയ്ക്കപ്പെട്ട ഷെയിന്‍ നിഗം ചിത്രം 'ബര്‍മുഡ' തീയേറ്ററുകളിലേക്ക്. ഇത്തവണ എന്തായാലും പ്രദര്‍ശനത്തിന് എത്തുമെന്ന് നിര്‍മ്മാതാക്കള്‍ തന്നെ ഉറപ്പു നല്‍കുന്നു.ഹാസ്യത്തിന് പ്രാധാന്യം നല്‍കി ടി.കെ രാജീവ്കുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ വിനയ് ഫോര്‍ട്ടും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
 
 നവംബര്‍ 11ന് റിലീസ് ഉണ്ടാകുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു. നവാഗതനായ കൃഷ്ണദാസ് പങ്കിയുടേതാണ് ചിത്രത്തിന്റെ രചന.
സൈജു കുറുപ്പ്, സുധീര്‍ കരമന, മണിയന്‍പിള്ള രാജു, ഇന്ദ്രന്‍സ്, സാജല്‍ സുധര്‍ശന്‍, ദിനേഷ് പണിക്കര്‍, കോട്ടയം നസീര്‍, നന്ദു, നിരഞ്ജന അനൂപ്, ഗൗരി നന്ദ, നൂറിന്‍ ഷെറീഫ്, ഷൈനി സാറ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.ബാദുഷ സിനിമാസ്, 24 ഫ്രെയിംസ് എന്നീ ബാനറുകളില്‍ സൂരജ് സി.കെ, ബിജു സി.ജെ, ബാദുഷ എന്‍.എം, ഷിനോയ് മാത്യു എന്നിവര്‍ ചേര്‍ന്നാണ് 'ബര്‍മുഡ' നിര്‍മിച്ചിരിക്കുന്നത്.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അമല പോളും ധനുഷും പ്രണയത്തിലായിരുന്നോ? താരത്തിന്റെ വിവാഹമോചനത്തിനു പിന്നാലെ ചര്‍ച്ചയായ ഗോസിപ്പ്