വഴങ്ങാതെ അവസരങ്ങള്‍ കിട്ടില്ലെന്നൊക്കെ പ്രയോഗിക്കുമ്പോള്‍ അത് സിനിമയിലെ മുഴുവന്‍ സ്ത്രീകളെയും ബാധിക്കുന്നെന്ന് ഭാഗ്യലക്ഷ്മി. സ്ത്രീകള്‍ എവിടെയുണ്ടോ അവിടെയെല്ലാം ചൂഷണം അനുഭവിക്കുന്നുണ്ട്. സിനിമയില്‍ അതു കുറച്ചു കൂടുതല്‍ ആളുകള്‍ ശ്രദ്ധിക്കുന്നു എന്നുള്ളതാണ് വ്യത്യാസമെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ മാധ്യമങ്ങളില്‍ വന്ന വാചകങ്ങള്‍ കണ്ടപ്പോള്‍ ഭയവും സങ്കടവും തോന്നിയെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. നിരവധി സ്ത്രീകള്‍ അവരുടെ സ്വന്തം പ്രയത്‌നം കൊണ്ടും കഴിവുകൊണ്ടുമാണ് മുന്നോട്ട് വന്നത്. എന്നാല്‍ ഇത്തരത്തിലുള്ള വാക്യങ്ങള്‍ വരുമ്പോള്‍ അത് എല്ലാവരെയും ബാധിക്കും.
ഇവിടെയുള്ള എല്ലാ പുരുഷന്മാരും സ്ത്രീകളെ ഉപദ്രവിക്കുന്നില്ല. നല്ല ആളുകളും ഉണ്ട്. എന്നാല്‍ നമ്മള്‍ നല്ലതെന്ന് വിചാരിക്കുന്ന ആളുകളാണ് നമ്പര്‍ വണ്‍ ഫ്രോഡ്. എനിക്ക് സ്ത്രീകളോട് പറയാനുള്ളത് എപ്പോഴും കെയര്‍ഫുള്‍ ആയിരിക്കുക എന്നതാണ്- ഭാഗ്യലക്ഷ്മി പറഞ്ഞു.